---
title: "കണ്ണൂർ തോട്ടട യിൽ ബോംബേറ്: ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്ക്"
english_title: "bomb blast at kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26207/bomb-blast-at-kannur"
published_at: "2022-02-13T15:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208d8f573a6f_2.jpg"
keywords: []
---

# കണ്ണൂർ തോട്ടട യിൽ ബോംബേറ്: ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്ക്

> **Lead Summary:** കണ്ണൂരിൽ ബോംബെറിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ തോട്ടടയിൽ വിവാഹ വീട്ടിലേക്ക് പോകും വഴിയാണ് ബേംബറെന്ന് പോലീസ്. ഏച്ചൂർ സ്വദേശി ജിഷ്ണു ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റെന്ന് സൂചന.

## Article Content

കണ്ണൂരിൽ ബോംബെറിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ തോട്ടടയിൽ വിവാഹ വീട്ടിലേക്ക് പോകും വഴിയാണ് ബേംബറെന്ന് പോലീസ്. ഏച്ചൂർ സ്വദേശി ജിഷ്ണു ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റെന്ന് സൂചന.

തോട്ടടയിലാണ് സംഭവം. കല്യാണദിവസം ഉണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. വാനിലെത്തിയ പത്തംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വിവാഹവീട്ടില്‍ പാട്ടുവച്ചതുമായുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നവവധുവും വരനും വീട്ടിലെത്തിയ സമയത്താണ് ആക്രമികള്‍ ബോംബെറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26207/bomb-blast-at-kannur)