---
title: "യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262011/suicide"
published_at: "2025-01-08T19:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e7f2db2213_Untitled-2-web.jpg"
keywords: []
---

# യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പരിയാരം: യുവാവിനെ വീടിന്റെ സെന്റര്‍ ഹാളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പരിയാരം ഏമ്പേറ്റിലെ കീരന്റകത്ത് വീട്ടില്‍ കെ.അന്‍വര്‍സാദത്ത് ആണ് മരിച്ചത്.

## Article Content

പരിയാരം: യുവാവിനെ വീടിന്റെ സെന്റര്‍ ഹാളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പരിയാരം ഏമ്പേറ്റിലെ കീരന്റകത്ത് വീട്ടില്‍ കെ.അന്‍വര്‍സാദത്ത് ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്തരയോടെയാണ് മൃതദേഹം കണ്ടത്.പയ്യന്നൂരില്‍ മരക്കച്ചവടവും വാഹനബ്രോക്കറുമായി പ്രവര്‍ത്തിച്ചിരുന്നു.സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

മുഹമ്മദ്കുഞ്ഞി-അലീമ ദമ്പതികളുടെ മകനാണ്. മക്കള്‍: അമന്‍, സന ഫാത്തിമ.സഹോദരങ്ങള്‍: നൂറുല്‍ ഹമീദ്, സുബൈദ, ആയിഷ, ഹയറുന്നീസ.

മൃതദേഹം നാളെ രാവിലെ 6 ന് പരിയാരം കോരന്‍പീടിക കബര്‍സ്ഥാനില്‍ കബറടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262011/suicide)