---
title: "വേളാപുരത്ത് തൊഴിലുറപ്പുകാർ കണ്ടത് ബോംബ് അല്ല, വെറും ചൈനീസ് പടക്കം"
english_title: "chinese bomb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26141/chinese-bomb"
published_at: "2022-02-13T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208993cdf688_news card.jpg"
keywords: []
---

# വേളാപുരത്ത് തൊഴിലുറപ്പുകാർ കണ്ടത് ബോംബ് അല്ല, വെറും ചൈനീസ് പടക്കം

> **Lead Summary:** **പാപ്പിനിശ്ശേരി : **ബോംബ് കണ്ടെത്തിയെന്ന വിവരത്തെ തുടർന്നു പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ചൈനീസ് പടക്കമാണെന്നു തെളിഞ്ഞു. ഇന്നലെ രാവിലെ 10ന് വേളാപുരം മെർളിവയലിൽ നിന്നാണ് ബോംബിന് സമാനമായ വസ്തു തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയത്.

## Article Content

**പാപ്പിനിശ്ശേരി : **ബോംബ് കണ്ടെത്തിയെന്ന വിവരത്തെ തുടർന്നു പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ ചൈനീസ് പടക്കമാണെന്നു തെളിഞ്ഞു. ഇന്നലെ രാവിലെ 10ന് വേളാപുരം മെർളിവയലിൽ നിന്നാണ് ബോംബിന് സമാനമായ വസ്തു തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയത്.

പരിഭ്രാന്തിയിലായ നാട്ടുകാർ ഉടൻ വളപട്ടണം പൊലീസിനെ വിവരം അറിയിച്ചു. വളപട്ടണം ഇൻസ്പെക്ടർ എം.രാജേഷിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി സുരക്ഷിത മാർഗങ്ങൾ ഉപയോഗിച്ചു ‘ബോംബ്’ നീക്കം ചെയ്തു സ്റ്റേഷനിൽ എത്തിച്ചു. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് വിശദ പരിശോധന നടത്തിയപ്പോഴാണ് ചൈനീസ് പടക്കമാണെന്നു സ്ഥിരീകരിച്ചത്. ഇതോടെ നാട്ടുകാർക്കും ആശ്വാസമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26141/chinese-bomb)