---
title: "അങ്ങനെ അതും പൂട്ടിച്ചു, സി ഐ ടി യു മാസങ്ങളായി സമരം നടത്തി വരുന്ന മാതമംഗലത്തെ എസ് ആര്‍ ഹാര്‍ഡ്‌വെയര്‍ കടയാണ് പൂട്ടിയത്"
english_title: "sr hardware at mathamangalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26134/sr-hardware-at-mathamangalam"
published_at: "2022-02-13T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6208969e351b1_2.jpg"
keywords: []
---

# അങ്ങനെ അതും പൂട്ടിച്ചു, സി ഐ ടി യു മാസങ്ങളായി സമരം നടത്തി വരുന്ന മാതമംഗലത്തെ എസ് ആര്‍ ഹാര്‍ഡ്‌വെയര്‍ കടയാണ് പൂട്ടിയത്

> **Lead Summary:** **മാതമംഗലം;** ആ സ്ഥാപനം സിഐടിയു പൂട്ടിച്ചു. കണ്ണൂര്‍ മാതമംഗലം എസ് ആര്‍ ഹാര്‍ഡ്‌വെയര്‍ കടയാണ് പൂട്ടിച്ചത്. സ്ഥാപനത്തിന് മുന്നില്‍ സിഐടിയു മാസങ്ങളായി സമരത്തിലായിരുന്നു. സാധനം വാങ്ങാനെത്തുന്നവരെ സമരക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ടായിരുന്നു. പൂട്ടിയത് എഴുപത് ലക്ഷം മുതല്‍മുടക്കുള്ള സ്ഥാപനം. കട പൂട്ടിക്കുന്നത് തങ്ങളുടെ പരിഗണന വിഷയമല്ലെന്നും സിഐടിയു.

## Article Content

**മാതമംഗലം;** ആ സ്ഥാപനം സിഐടിയു പൂട്ടിച്ചു. കണ്ണൂര്‍ മാതമംഗലം എസ് ആര്‍ ഹാര്‍ഡ്‌വെയര്‍ കടയാണ് പൂട്ടിച്ചത്. സ്ഥാപനത്തിന് മുന്നില്‍ സിഐടിയു മാസങ്ങളായി സമരത്തിലായിരുന്നു. സാധനം വാങ്ങാനെത്തുന്നവരെ സമരക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ടായിരുന്നു. പൂട്ടിയത് എഴുപത് ലക്ഷം മുതല്‍മുടക്കുള്ള സ്ഥാപനം. കട പൂട്ടിക്കുന്നത് തങ്ങളുടെ പരിഗണന വിഷയമല്ലെന്നും സിഐടിയു.

ഈ കടയിൽ നിന്ന് സാധനം വാങ്ങാൻ പാടില്ല എന്ന വിലക്കിയിട്ടും വാങ്ങിയതിന്റെ പേരിൽ മുസ്ലിം യൂത്ത് ലീഗ് നേതാവ് അഫ്സലിനെതിരെ സിഐടിയു ആക്രമണം ഉണ്ടായിരുന്നു. നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്ന് അഫ്സൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ഭീഷണിയുള്ളതിനാൽ അഫ്സലിന്റെ കടയായ ഏ ജെ സെക്യുർ ടെക് ഐടി സൊലൂഷൻസ് പൂട്ടിയിട്ട് ഒരാഴ്ചയായി. ഇതിനുപിന്നാലെയാണ് എസ് ആർ ഹാർഡ്‌വെയറും പൂട്ടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26134/sr-hardware-at-mathamangalam)