തളിപ്പറമ്പ്: എസ് കെ എസ് എസ് എഫ് ഹൈവേ ശാഖ നടത്തുന്ന മഹാ സമ്മേളനം 2025 ജനുവരി 3 വെള്ളി രാത്രി 7 മണി മുതൽ മാർക്കറ്റ് പ്ലേസിന് സമീപം ശംസുൽ ഉലമാ നഗറിൽ വച്ച് നടത്തും. 7 മണിക്ക് മജ്ലിസ് നൂറോട് കൂടി ആരംഭിക്കും. റാഫിയമാനി & അഹ്മദ്നിസാം വാഫി നേതൃത്വം നൽകും. പ്രാർത്ഥനക്ക് സയ്യിദുൽ ഷാഹുൽ ഹമീദ് തങ്ങൾ അൽ അസ്ഹരി പട്ടാമ്പി നേതൃത്വം നൽകും.
തുടർന്ന് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ഉൽഘാടനവും ശുഹൈബുൽ ഹൈതമി മുഖ്യ പ്രഭാഷണവും നടത്തും. ഹൈവേ ഖത്തീബ് അബൂബക്കർ സിദ്ധീഖ് അസ്ഹരിയുടെ നേതൃത്വത്തിൽ അസ്മാഉൽ ഹുസ്നയും കൂട്ടുപ്രാർത്ഥനയും നടത്തപ്പെടും .
സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യം ഉണ്ടായിരിക്കുന്നതാണ്.
വാർത്താസമ്മേളനത്തിൽ ശുഹൈബ് കൊടിയിൽ, ജവാദ് കെ, അഷ്‌ഫാഖ് അലി, അബ്ദുൽ ഖാദർ, ഷാഹിദ്, നിസാം വാഫി പങ്കെടുത്തു
SKSSF Thaliparam Highway branch