---
title: "തമിഴ്നാട്ടിൽ നിന്നുള്ള മോഷണസംഘം ജില്ലയിൽ തമ്പടിച്ചിരിക്കുന്നതായി പോലീസ് : ജാഗ്രത"
english_title: "theft group at kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26053/theft-group-at-kannur"
published_at: "2022-02-12T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207b63d536de_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# തമിഴ്നാട്ടിൽ നിന്നുള്ള മോഷണസംഘം ജില്ലയിൽ തമ്പടിച്ചിരിക്കുന്നതായി പോലീസ് : ജാഗ്രത

> **Lead Summary:** **ക​ണ്ണൂ​ര്‍: **വീ​ട്ടി​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും വ​ച്ച്‌ ദൂ​ര​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ര്‍ ജാ​ഗ്ര​തൈ. ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു​ള്ള മോ​ഷ​ണ​സം​ഘം ജി​ല്ല​യി​ല്‍ ത​മ്ബ​ടി​ച്ചി​രി​ക്കു​ന്ന​താ​യി പോ​ലീ​സ്. അ​ഞ്ചു പേ​രു​ടെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ല്‍ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ​വ​രാ​ണ് ജി​ല്ല​യി​ലെ​ത്തി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ത്. ‌

## Article Content

**ക​ണ്ണൂ​ര്‍: **വീ​ട്ടി​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും വ​ച്ച്‌ ദൂ​ര​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ര്‍ ജാ​ഗ്ര​തൈ. ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു​ള്ള മോ​ഷ​ണ​സം​ഘം ജി​ല്ല​യി​ല്‍ ത​മ്ബ​ടി​ച്ചി​രി​ക്കു​ന്ന​താ​യി പോ​ലീ​സ്. അ​ഞ്ചു പേ​രു​ടെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ല്‍ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ​വ​രാ​ണ് ജി​ല്ല​യി​ലെ​ത്തി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ത്. ‌

മ​ല​യോ​ര മേ​ഖ​ല​ക​ളി​ലോ ഉ​ള്‍​നാ​ട​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലോ ആ​യി​രി​ക്കും ഇ​വ​രു​ടെ ഒ​ളി​സ​ങ്കേ​ത​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. അ​തു​കൊ​ണ്ടു​ത​ന്നെ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വി​ട​ങ്ങ​ളി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന​യ്ക്കൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്.

പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടു​ക​ളും ത​നി​ച്ചു താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​ര്‍ പ്ര​ധാ​ന​മാ​യും മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. വ​ലി​യ മോ​ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മേ ഇ​വ​ര്‍ ന​ട​ത്തൂ. പ്ര​തി​ക​ളു​മാ​യി സാ​മ്യം തോ​ന്നു​ന്ന​വ​രെ ക​ണ്ടാ​ലു​ട​ന്‍ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26053/theft-group-at-kannur)