---
title: "ജീവന് ഭീഷണി: വിലക്കേർപ്പെടുത്തിയ കടയിൽ നിന്ന് സാധനം വാങ്ങിയതിന് സ്വന്തം കട തന്നെ പൂട്ടേണ്ടി വന്നു അഫ്സലിന് ഒരു നിയമ പരിരക്ഷയും ഇല്ല, കൂടാതെ സൈബർ ആക്രമണവും"
english_title: "citu attack against afsal at mathamangalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26032/citu-attack-against-afsal-at-mathamangalam"
published_at: "2022-02-12T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62079a286e007_2.jpg"
keywords: []
---

# ജീവന് ഭീഷണി: വിലക്കേർപ്പെടുത്തിയ കടയിൽ നിന്ന് സാധനം വാങ്ങിയതിന് സ്വന്തം കട തന്നെ പൂട്ടേണ്ടി വന്നു അഫ്സലിന് ഒരു നിയമ പരിരക്ഷയും ഇല്ല, കൂടാതെ സൈബർ ആക്രമണവും

> **Lead Summary:** മാതമംഗലത്ത് സിഐടിയു ആക്രമണത്തിനിരയായ മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാവ് അഫ്സലിന്റെ കടയായ ഏ ജെ സെക്യുർ ടെക് ഐടി സൊലൂഷൻസ് പൂട്ടിയിട്ടിട്ട് ഒരാഴ്ചയായി.

## Article Content

മാതമംഗലത്ത് സിഐടിയു ആക്രമണത്തിനിരയായ മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാവ് അഫ്സലിന്റെ കടയായ ഏ ജെ സെക്യുർ ടെക് ഐടി സൊലൂഷൻസ് പൂട്ടിയിട്ടിട്ട് ഒരാഴ്ചയായി.

> "എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം സാറിന് ആയിരിക്കും. ആഗ്രഹംകൊണ്ട് തുടങ്ങിയതാണ് സാറേ മാതമംഗലത്ത് ഒരു കട എന്നാൽ തുറക്കാൻ പേടിയാണ് ഏതുനിമിഷവും എനിക്ക് എന്തും സംഭവിക്കാം. കഴിഞ്ഞദിവസം ഒരു തരത്തിലാണ് കത്തിയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്. നിയമപരിരക്ഷയും തനിക്ക് ലഭിക്കുന്നില്ല" അഫ്സൽ പയ്യന്നൂർ ഡിവൈഎസ്പിക്ക് അയച്ച സന്ദേശമാണിത്.

> പുറത്തിറങ്ങുന്ന സമയത്ത് പലരും തന്നെ പിന്തുടരുന്നതായും തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ പരിപൂർണ ഉത്തരവാദിത്വം പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ സാറിനാണെന്നും അഫ്സൽ പറഞ്ഞു. "കൂടാതെ തനിക്കും തന്റെ കുടുംബത്തിനെതിരെയും ശക്തമായ രീതിയിൽ സൈബർ ആക്രമണവും സി ഐ ടി യു നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

> സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയിട്ട് കാര്യമില്ല എന്നതിനാൽ താൻ പരാതി നൽകിയിട്ടില്ല എന്നും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്ത പ്രതിയെ അന്നുതന്നെ പയ്യന്നൂർ ഡിവൈഎസ്പി വെറുതെ വിട്ടു എന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ തനിക്കും തന്റെ ജീവനും കുടുംബത്തിനും യാതൊരു നിയമപരിരക്ഷയില്ല. കടം വാങ്ങിയും ലോണെടുത്തും തുടങ്ങിയ കട ജീവനിൽ ഭയന്ന് അടച്ചിടേണ്ട അവസ്ഥയാണുള്ളത്." അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് താൻ ചെയ്ത തെറ്റ് സിഐടിയു എന്ന തൊഴിലാളി സംഘടന സമരം നടത്തുന്ന മാതമംഗലത്ത് എസ് ആർ ഷോപ്പിൽ നിന്നും സാധനങ്ങൾ വാങ്ങി. ഇതിനിടയിൽ സാധനങ്ങൾ വാങ്ങരുത് എന്ന് പറഞ്ഞു.

സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തി ഇതിനെതിരെ പയ്യന്നൂർ ഡിവൈഎസ്പിക്കും പെരിങ്ങോം പൊലീസിൽ പരാതി നൽകി. അതിനെത്തുടർന്നാണ് സിഐടിയു പ്രവർത്തകർ വധശ്രമം നടത്തിയത്. എന്നിട്ടുപോലും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടായില്ലെന്ന് അഫ്സൽ തളിപ്പറമ്പ് ന്യൂസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26032/citu-attack-against-afsal-at-mathamangalam)