---
title: "സാഹിത്യ വിദ്യാർത്ഥികൾ  നിർമ്മിത ചരിത്രങ്ങളെ പൊളിച്ചെഴുതണം : ഡോ. ആർ.രാജശ്രീ"
english_title: "dr r rajasree"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/26000/dr-r-rajasree"
published_at: "2022-02-12T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620772cb024c5_2.jpg"
keywords: []
---

# സാഹിത്യ വിദ്യാർത്ഥികൾ  നിർമ്മിത ചരിത്രങ്ങളെ പൊളിച്ചെഴുതണം : ഡോ. ആർ.രാജശ്രീ

> **Lead Summary:** **തളിപ്പറമ്പ് : ** നിർമ്മിത ചരിത്രങ്ങളെ വിമർശനാത്മകമായി അപഗ്രഥിച്ച് പൊളിച്ചെഴുതേണ്ടവരാണ് സാഹിത്യ വിദ്യാർത്ഥികളെന്ന് പ്രമുഖ നോവലിസ്റ്റ്‌ ഡോ. ആർ.രാജശ്രീ അഭിപ്രായയപ്പെട്ടു. തളിപ്പറമ്പ് സർ സയ്യിദ് കോളേജ് മലയാളം അസോസിയേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

## Article Content

**തളിപ്പറമ്പ് : ** നിർമ്മിത ചരിത്രങ്ങളെ വിമർശനാത്മകമായി അപഗ്രഥിച്ച് പൊളിച്ചെഴുതേണ്ടവരാണ് സാഹിത്യ വിദ്യാർത്ഥികളെന്ന് പ്രമുഖ നോവലിസ്റ്റ്‌ ഡോ. ആർ.രാജശ്രീ അഭിപ്രായയപ്പെട്ടു. തളിപ്പറമ്പ് സർ സയ്യിദ് കോളേജ് മലയാളം അസോസിയേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ചരിത്രം അനുഭവ ലോകങ്ങളിൽ അടയാളപ്പെടുന്നതിനാലാണ് സംസ്കാര പഠനം അനിവാര്യതയാകുന്നതെന്നും അവർ പറഞ്ഞു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ഇസ്മായിൽ ഒലായിക്കര അദ്ധ്യക്ഷത വഹിച്ചു.

മലയാളം വിഭാഗം മേധാവി ടി.വി.പുരുഷോത്തമൻ, ഡോ.കെ.പി.എ.ഹസീന, കെ.നജ്മു , കെ.രാഖി,നവാസ് മന്നൻ , കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഷിറാസ് , മലയാളം അസോസിയേഷൻ സെക്രട്ടറി എം.വി.സഹ് ല സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/26000/dr-r-rajasree)