---
title: "കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള കെഎസ്ആർടിസി ഉല്ലാസയാത്രയ്ക്ക് തുടക്കമായി"
english_title: "ksrtc service to wayanad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25940/ksrtc-service-to-wayanad"
published_at: "2022-02-12T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620743534d906_ksrtc.jpg"
keywords: []
---

# കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള കെഎസ്ആർടിസി ഉല്ലാസയാത്രയ്ക്ക് തുടക്കമായി

> **Lead Summary:** കണ്ണൂരില്‍ നിന്ന് വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍ ടി സി നടത്തുന്ന ഉല്ലാസയാത്ര പദ്ധതിക്ക് തുടക്കമായി രാവിലെ ആറ് മണിക്ക് 49 യാത്രക്കാരുമായി ബസ് പുറപ്പെട്ടു.

## Article Content

കണ്ണൂരില്‍ നിന്ന് വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍ ടി സി നടത്തുന്ന ഉല്ലാസയാത്ര പദ്ധതിക്ക് തുടക്കമായി രാവിലെ ആറ് മണിക്ക് 49 യാത്രക്കാരുമായി ബസ് പുറപ്പെട്ടു.

ബാണാസുരസാഗര്‍ അണക്കെട്ട്, തേയില മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ് എന്നിവയാണ് സന്ദര്‍ശിക്കുക. ഭക്ഷണവും പ്രവേശനഫീസും ഉള്‍പ്പെടെ 1000 രൂപയാണ് ഈടാക്കുന്നത്. രാത്രി 10.30-ഓടെ സംഘം തിരിച്ച്‌ കണ്ണൂരിലെത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25940/ksrtc-service-to-wayanad)