---
title: "ട്രെയിൻ കയറാനെത്തിയ യുവാവ്  ഫ്ലാറ്റ് ഫോമിൽ തലയിടിച്ച് വീണ് മരിച്ചു"
english_title: "train accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25932/train-accident"
published_at: "2022-02-12T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62073a83bb851_images (1).jpg"
keywords: []
---

# ട്രെയിൻ കയറാനെത്തിയ യുവാവ്  ഫ്ലാറ്റ് ഫോമിൽ തലയിടിച്ച് വീണ് മരിച്ചു

> **Lead Summary:** കണ്ണങ്കൈയിലെ കെ വിപിൻ ആണ് പോത്തന്നൂർ റെയിൽവെ സ്റ്റേഷനിൽ ദാരുണമായി മരിച്ചത്. മംഗ്ലളുരു മെയിലിന് നാട്ടിലേക്ക് വരുന്നതിന് റെയിൽവെ സ്റ്റേഷനിൽ എത്തിയ വിപിൻ മംഗ്ലളുരു മെയിലാണന്ന് തെറ്റിദ്ധരിച്ച് വേഗത കുറച്ച് വരുന്ന മറ്റൊരു ട്രെയിനിൽ ചാടികയറുന്നതിനിടെ ഫ്ലാറ്റ് ഫോമിലേക്ക് തലയടിച്ച് വീണ് മരണം സംഭവിക്കുകയായിരുന്നു.

## Article Content

കണ്ണങ്കൈയിലെ കെ വിപിൻ ആണ് പോത്തന്നൂർ റെയിൽവെ സ്റ്റേഷനിൽ ദാരുണമായി മരിച്ചത്. മംഗ്ലളുരു മെയിലിന് നാട്ടിലേക്ക് വരുന്നതിന് റെയിൽവെ സ്റ്റേഷനിൽ എത്തിയ വിപിൻ മംഗ്ലളുരു മെയിലാണന്ന് തെറ്റിദ്ധരിച്ച് വേഗത കുറച്ച് വരുന്ന മറ്റൊരു ട്രെയിനിൽ ചാടികയറുന്നതിനിടെ ഫ്ലാറ്റ് ഫോമിലേക്ക് തലയടിച്ച് വീണ് മരണം സംഭവിക്കുകയായിരുന്നു.

ഡിവൈഎഫ്ഐ കണ്ണങ്കൈ യൂനിറ്റ് വൈസിഡൻ്റായ വിപിൻ ശനിയാഴ്ച ചേരുന്ന പിലിക്കോട് വെസ്റ്റ് മേഖല സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് യാത്ര പുറപ്പെട്ടത്.രണ്ട് വർഷം കാസർകോട് സിപിസിആർഐയിൽ താൽകാലിക ജീവനക്കാരനായിരുന്ന വിപിൻ മൂന്ന് മാസം മുമ്പാണ് കൊയമ്പത്തൂർ അർജുന നാച്ചറൽ കമ്പനിയിൽ കെമിസ്റ്റ് ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചത്.

ഡിവൈഎഫ്ഫെ വില്ലേജ് കമ്മിറ്റിയംഗം, സിപിഐ എം കണ്ണങ്കൈ തെക്ക് ബ്രാഞ്ചംഗം, അരുണ ആർട്സ് സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി, റെഡ് സ്റ്റാർ കബഡി ടീമംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി റിട്ട: ജീവനക്കാരൻ കെ വി രവീന്ദ്രൻ്റെയും ദിനേശ് ബീഡി തൊഴിലാളി കെ ഗീതയുടെയും മകനാണ്.സഹോദരി: ശ്രുതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25932/train-accident)