---
title: "പട്ടുവം ചെറിയാറമ്പ് നരസിംഹ മൂർത്തി ക്ഷേത്രം ഉത്സവം ഡിസംബർ 27 മുതൽ 30 വരെ "
english_title: "Narasimha Murthy Temple "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/259250/narasimha-murthy-temple"
published_at: "2024-12-27T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676e4dc17ebda_news-card.jpg"
keywords: []
---

# പട്ടുവം ചെറിയാറമ്പ് നരസിംഹ മൂർത്തി ക്ഷേത്രം ഉത്സവം ഡിസംബർ 27 മുതൽ 30 വരെ 

> **Lead Summary:** തളിപ്പറമ്പ:പട്ടുവം ചെറിയാറമ്പ് നരസിംഹമൂർത്തി ക്ഷേത്രം ഉത്സവം ഡിസംബർ 27 മുതൽ 30 വരെ ആഘോഷിക്കും.

## Article Content

തളിപ്പറമ്പ:പട്ടുവം ചെറിയാറമ്പ് നരസിംഹമൂർത്തി ക്ഷേത്രം ഉത്സവം ഡിസംബർ 27 മുതൽ 30 വരെ ആഘോഷിക്കും.

27 ന് വെള്ളിയാഴ്ച സന്ധ്യക്ക് 6.30 ന് കലവറ സമർപ്പണം,രാത്രി 7 മണിക്ക് കലാ -സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം പത്മശ്രീ നാരായണ പെരുവണ്ണാൻ നിർവ്വഹിക്കും .'ഉത്സവം' എന്ന വിഷയത്തിൽ അഡ്വ: എ വി കേശവൻ പ്രഭാഷണം നടത്തും.തുടർന്ന് നൃത്ത സന്ധ്യ.

28 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് 'രാമായണത്തിൻ്റെ ആന്തരിക സത്ത ' എന്ന വിഷയത്തിൽ പപ്പൻ മുറിയാത്തോട് പ്രഭാഷണം നടത്തും.ഉച്ചക്ക് 1 മണിക്ക് അന്നദാനം.സന്ധ്യക്ക് 6.30 ന്'ആധ്യാത്മികതയും ആധുനിക ജീവിതവും' എന്ന വിഷയത്തിൽ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തും.രാത്രി 7.30 ന് മെഗാ തിരുവാതിര, നൃത്ത സന്ധ്യ.

29 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് രാജയോഗിനി സൗമ്യ ദേവിയുടെ ആധ്യത്മിക പ്രഭാഷണം.ഉച്ചക്ക് 1 മണിക്ക് അന്നദാനം.രാത്രി 7 മണിക്ക് 'ക്ഷേത്രങ്ങൾ അറിവിൻ്റെ കേന്ദ്രങ്ങൾ'എന്ന വിഷയത്തിൽ പ്രഭാഷണം .

8 മണിക്ക് കൊൽക്കത്ത സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷക പി വി തീർത്ഥ, പട്ടുവം പഞ്ചായത്തിലെ ആദ്യ വനിത പൈലറ്റ് ക്യാപ്റ്റൻ കവിത ഉണ്ണികൃഷ്ണൻ എന്നിവരരെ അനുമോദിക്കും .നന്മ പാലിയേറ്റീവ് കെയറിനെ ആദരിക്കും.തുടർന്ന് തിരുവനന്തപുരം രംഗ ക്ഷേത്ര അവതരിപ്പിക്കുന്ന നാടകം'അമ്മേ ഭഗവതി ' 30 ന് തിങ്കളാഴ്ച സന്ധ്യക്ക് 7 മണിക്ക് പഞ്ചവാദ്യം, തിടമ്പ് നൃത്തം ( മധൂർ ധനഞ്ജയഭട്ട്).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/259250/narasimha-murthy-temple)