---
title: "വിവാഹമോചിതയായ യുവതിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ"
english_title: "An auto driver was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/258694/an-auto-driver-was-arrested"
published_at: "2024-12-24T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676ac2ca18b15_news-card.jpg"
keywords: []
---

# വിവാഹമോചിതയായ യുവതിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** **പരിയാരം: **വിവാഹമോചിതയായ യുവതിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കാരക്കുണ്ടിലെ ഇ പി രാജേഷിനെയാണ് പരിയാരം സി ഐയായി എംപി വിനീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പരിയാരം പഞ്ചായത്തിൽ താമസിക്കുന്ന 40 കാരിയാണ് പീഡനത്തിനിരയായത്.

## Article Content

**പരിയാരം: **വിവാഹമോചിതയായ യുവതിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കാരക്കുണ്ടിലെ ഇ പി രാജേഷിനെയാണ് പരിയാരം സി ഐയായി എംപി വിനീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പരിയാരം പഞ്ചായത്തിൽ താമസിക്കുന്ന 40 കാരിയാണ് പീഡനത്തിനിരയായത്.

കഴിഞ്ഞ മെയ് മാസം മുതൽ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. പോലീസ് കേസെടുത്തു രാജേഷ് ഒളിവിൽ പോവുകയായിരുന്നു. വയനാട് തലപ്പുഴയിൽ വച്ചാണ് ഇന്നലെ രാത്രിയോടെ പരിയാരം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എസ് ഐ വിനയൻ, എ എസ് ഐ ചന്ദ്രൻ, അഷറഫ്, രജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/258694/an-auto-driver-was-arrested)