---
title: "യുവതിയുടെ അമ്മയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും"
english_title: "Defendant sentenced to life imprisonment for stabbing mother to death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25762/defendant-sentenced-to-life-imprisonment-for-stabbing-mother-to-death"
published_at: "2022-02-11T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62060623b4fd3_2.jpg"
keywords: []
---

# യുവതിയുടെ അമ്മയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

> **Lead Summary:** വിവാഹ അഭ്യര്‍ഥനയുമായെത്തിയ യുവാവിന്റെ ആവശ്യം നിരസിച്ച യുവതിയുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. ഉളിക്കല്‍ വയത്തൂരിലെ ബെന്നി യാണ് തലശേരി അഡീഷനല്‍ ജില്ലാസെഷന്‍സ് കോടതി (നാല്) ജഡ്ജി മുഹമ്മദ് റയീസ് ശിക്ഷിച്ചത്.

## Article Content

വിവാഹ അഭ്യര്‍ഥനയുമായെത്തിയ യുവാവിന്റെ ആവശ്യം നിരസിച്ച യുവതിയുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. ഉളിക്കല്‍ വയത്തൂരിലെ ബെന്നി യാണ് തലശേരി അഡീഷനല്‍ ജില്ലാസെഷന്‍സ് കോടതി (നാല്) ജഡ്ജി മുഹമ്മദ് റയീസ് ശിക്ഷിച്ചത്.

കേസില്‍ സുഹൃത്തായ രണ്ടാംപ്രതി കെ.ജെ അനൂപ്കുമാറിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. പയ്യാവൂര്‍ കുന്നത്തൂരിലെ വര്‍ഗീസിന്റെ ഭാര്യ ഗ്രേസി (48) യെയാണ് കുത്തിക്കൊലപ്പെടുത്തിയത്. 2011 ജൂണ്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാംപ്രതിയായ ബെന്നിയായിരുന്നു ഗ്രേസിയുടെ മകളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടത്.

പെണ്‍കുട്ടിയുടെ മാതാവ് ഗ്രേസി വിവാഹത്തെ എതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ സുഹൃത്തായ കെ.ജെ അനൂപിനൊപ്പം എത്തിയ ബെന്നി വൈരാഗ്യത്തെ തുടര്‍ന്ന് ഗ്രേസിയെയും അവരുടെ മകനെയും കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. സുഹൃത്തായ അനൂപ് കുത്തിപ്പരുക്കേല്‍പ്പിക്കുമ്ബോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25762/defendant-sentenced-to-life-imprisonment-for-stabbing-mother-to-death)