---
title: "പാമ്പുകളെ കൈകൊണ്ട് പിടിക്കുന്നതും പ്രദർശിപ്പിക്കുന്നതും ഏതു തരത്തിൽ ഉപദ്രവിക്കുന്നതും  കുറ്റകരം"
english_title: "It is an offense to touch, display or harm snakes in any way"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25761/it-is-an-offense-to-touch-display-or-harm-snakes-in-any-way"
published_at: "2022-02-11T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620604b2ad998_2.jpg"
keywords: []
---

# പാമ്പുകളെ കൈകൊണ്ട് പിടിക്കുന്നതും പ്രദർശിപ്പിക്കുന്നതും ഏതു തരത്തിൽ ഉപദ്രവിക്കുന്നതും  കുറ്റകരം

> **Lead Summary:** **കണ്ണൂർ:** വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽപ്പെടുന്ന പാമ്പുകളെ ഏതുതരത്തിൽ ഉപദ്രവിക്കുന്നതും കുറ്റകരം. പാമ്പുകളെ പ്രദർശിപ്പിക്കുന്നത് മാത്രമല്ല, കൈകൊണ്ട് പിടികൂടുന്നതുപോലും കുറ്റമാണ്‌. മനുഷ്യവാസമുള്ള സ്ഥലത്ത് എത്തുന്ന പാമ്പുകളെ പിടികൂടി രക്ഷപ്പെടുത്താനുള്ള പരിശീലനം നൽകുന്ന സമയത്തുതന്നെ ഇക്കാര്യം പറയുന്നുണ്ടെങ്കിലും പല പാമ്പുപിടിത്തക്കാരും സാഹസികത സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ പാമ്പുകളെ പലതരത്തിൽ പീഡിപ്പിക്കുന്നു.

## Article Content

**കണ്ണൂർ:** വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽപ്പെടുന്ന പാമ്പുകളെ ഏതുതരത്തിൽ ഉപദ്രവിക്കുന്നതും കുറ്റകരം. പാമ്പുകളെ പ്രദർശിപ്പിക്കുന്നത് മാത്രമല്ല, കൈകൊണ്ട് പിടികൂടുന്നതുപോലും കുറ്റമാണ്‌. മനുഷ്യവാസമുള്ള സ്ഥലത്ത് എത്തുന്ന പാമ്പുകളെ പിടികൂടി രക്ഷപ്പെടുത്താനുള്ള പരിശീലനം നൽകുന്ന സമയത്തുതന്നെ ഇക്കാര്യം പറയുന്നുണ്ടെങ്കിലും പല പാമ്പുപിടിത്തക്കാരും സാഹസികത സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ പാമ്പുകളെ പലതരത്തിൽ പീഡിപ്പിക്കുന്നു.

ജില്ലയിൽ പാമ്പുപിടിത്തത്തിൽ പരിശീലനം ലഭിച്ചതും ലൈസൻസുള്ളതുമായ 57 പേരുണ്ട്. ഇവരിൽ 16 പേർ വനം വകുപ്പ് ജീവനക്കാരും മറ്റുള്ളവർ സന്നദ്ധപ്രവർത്തകരുമാണ്‌. ഇവർക്ക് വനംവകുപ്പിലെ സാമൂഹിക വനവത്‌കരണ വിഭാഗമാണ് പരിശീലനം നൽകുന്നത്. പ്രവർത്തിക്കുന്നത് ഫോറസ്റ്റ് റേഞ്ചർമാരുടെ നേതൃത്വത്തിൽ. ‘സർപ്പ’ എന്ന ‘ആപ്പ്’ പ്രവർത്തിക്കുന്നുണ്ട്.

വീട്ടിനകത്തോ മറ്റോ പാമ്പുകളെ കണ്ടാൽ ആ സ്ഥലം ആപ്പിൽ രേഖപ്പെടുത്തിയാൽ മിനിട്ടുകൾക്കുള്ളിൽ ബന്ധപ്പെട്ട എല്ലായിടത്തും വിവരം ലഭിക്കും. ഉടൻതന്നെ പാമ്പ് പിടിത്തക്കാരുടെ സേവനം ലഭിക്കുകയും ചെയ്യും. ഇതിന് പുറമെ, പാമ്പ് പിടിത്തക്കാരുടെ വാട്ട്സാപ്പ് ഗ്രൂപ്പുമുണ്ട്. രാജവെമ്പാലയെയും മൂർഖനെയും പിടികൂടിയാൽ അവ നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

പാമ്പുപിടിത്തക്കാർ പതിവാക്കിയിട്ടുണ്ട്. പാമ്പുപിടിത്തക്കാർക്ക് കിറ്റ് അനുവദിക്കുന്നുണ്ട്. അറ്റം വളഞ്ഞ നേർത്ത കമ്പിയും പ്രത്യേക തരത്തിലുള്ള തുണിസഞ്ചിയും കൈയുറയുമാണ് പ്രധാന ഉപകരണങ്ങൾ. പിടിക്കുന്നതിനിടെ പരിക്ക് പറ്റിയെങ്കിൽ പാമ്പുകൾക്ക് ചികിത്സ നൽകണം. കുറേക്കാലം ഭക്ഷണം കഴിക്കാത്ത പാമ്പുകളുടെ കടി കൂടുതൽ ആപത്‌കരമാണ്. ജീവികളെയൊന്നും കിട്ടാതെ കുറേനാൾ നിന്നാൽ ഗ്രന്ഥി നിറയെ വിഷമുണ്ടാവും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25761/it-is-an-offense-to-touch-display-or-harm-snakes-in-any-way)