---
title: "പരിയാരം പി എച്ച് സി ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തണം: പരിയാരം യുഡിഎഫ് കമ്മിറ്റി"
english_title: "pariyaram congress committe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25745/pariyaram-congress-committe"
published_at: "2022-02-11T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6205fa7361189_9fc9f758-e023-45f8-be0a-26f95a98f1cc.jpg"
keywords: []
---

# പരിയാരം പി എച്ച് സി ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തണം: പരിയാരം യുഡിഎഫ് കമ്മിറ്റി

> **Lead Summary:** പരിയാരം പി എച്ച് സി ഫാമിലി ഹെൽത്ത് സെൻ്ററായി ഉയർത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

## Article Content

പരിയാരം പി എച്ച് സി ഫാമിലി ഹെൽത്ത് സെൻ്ററായി ഉയർത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

ഫാമിലി ഹെൽത്ത് സെൻ്ററായി ഉയർത്തുന്നതിന് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചിട്ടും അതിൻ്റെ തുടർ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്താതെ ഫണ്ട് ലാപ്സായി കളയാനാണ് പഞ്ചായത്തും ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്നും അത് വിനിയോഗിക്കുന്നതിന് ആവശ്യമായ ഒരു നടപടിയും സ്വീകരിക്കാത്തമൂലം ഇതിൻ്റെ ഭാഗമായി അനുവദിച്ച ലാബ് സൗകര്യങ്ങൾക്ക് വേണ്ടിയുള്ള ഉപകരണങ്ങളും മരുന്നുകളും പരിയാരം പി എച്ച് സി യിൽ കെട്ടിക്കിടക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.

അടിയന്തരമായി പരിയാരം പി എച്ച് സി വിഷയത്തിൽ സർക്കാർ ഇടപ്പെട്ട് ആവിശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ അഷറഫ് കൊട്ടോല അധ്യക്ഷത വഹിച്ചു.

ഇടി രാജീവൻ പി.വി അബ്ദുൽ ഷുക്കൂർ ,പി പി സുദേവൻ മാസ്റ്റർ, കെ രാജൻ, പി.വി സജീവൻ, എം ബഷീർ ,പി.സാജിത ടീച്ചർ ,വി വി സി ബാലൻ, പി വി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25745/pariyaram-congress-committe)