---
title: "തളിപ്പറമ്പ് മന്ന കപ്പാലം റോഡ് നവീകരണം പറഞ്ഞതിലും 4 ദിവസം മുമ്പേ പൂർത്തിയായി"
english_title: "manna kappaaalam road constrruction "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25740/manna-kappaaalam-road-constrruction"
published_at: "2022-02-11T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6205f62e195f5_9fc9f758-e023-45f8-be0a-26f95a98f1cc.jpg"
keywords: []
---

# തളിപ്പറമ്പ് മന്ന കപ്പാലം റോഡ് നവീകരണം പറഞ്ഞതിലും 4 ദിവസം മുമ്പേ പൂർത്തിയായി

> **Lead Summary:** തളിപ്പറമ്പ് മന്ന കപ്പാലം റോഡ് നവീകരണം പൂർത്തിയായി തളിപ്പറമ്പ് തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ കപ്പാലം മുതൽ മന്ന വരെ റോഡ് ടാറിങ് പ്രവർത്തി രണ്ട് ദിവസം കൊണ്ട് പൂർത്തിയായി. ഒമ്പതിന് തുടങ്ങിയ പ്രവർത്തി 14 പൂർത്തീകരിക്കും എന്നായിരുന്നു പൊതുമരാമത്ത് വിഭാഗം അറിയിച്ചിരുന്നത്.

## Article Content

തളിപ്പറമ്പ് മന്ന കപ്പാലം റോഡ് നവീകരണം പൂർത്തിയായി തളിപ്പറമ്പ് തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ കപ്പാലം മുതൽ മന്ന വരെ റോഡ് ടാറിങ് പ്രവർത്തി രണ്ട് ദിവസം കൊണ്ട് പൂർത്തിയായി. ഒമ്പതിന് തുടങ്ങിയ പ്രവർത്തി 14 പൂർത്തീകരിക്കും എന്നായിരുന്നു പൊതുമരാമത്ത് വിഭാഗം അറിയിച്ചിരുന്നത്.

ഇതിന്റെ ഭാഗമായി തളിപ്പറമ്പ് പോലീസ് സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് ക്രമീകരണവും ഏർപ്പെടുത്തിയിരുന്നു. കരാറുകാരനും ജീവനക്കാരും ചേർന്ന് പറഞ്ഞതിലും 4 ദിവസം മുമ്പ് തന്നെ ജോലി പൂർത്തിയാക്കി.

പൊതുമരാമത്ത് ദേശീയപാത വിഭാഗം അസിസ്റ്റന്റ് എൻജിനീയർ എ വിപിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തി നടന്നത്. ഗതാഗത നിയന്ത്രണത്തിന് വാർഡ് മെമ്പർ സി മുഹമ്മദ് സിറാജ്, മുസ്ലിംലീഗ് മുനിസിപ്പൽ അഡ്ഹോക് കമ്മിറ്റി കൺവീനർ എം വി ഫാസിൽ എന്നിവരുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് യൂത്ത് ലീഗ് പ്രവർത്തകർ പോലീസിനെ സഹായിക്കാൻ രംഗത്തിറങ്ങിയിരുന്നു.

മന്ന ജംഗ്ഷന്‍ മുതല്‍ കരിമ്പം ഗവ. ഹോസ്പിറ്റല്‍ വരെയുള്ള ഭാഗം ക്ലോസ്സ് ചെയ്തിരിക്കുകയാണ്. തളിപ്പറമ്പ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സര്‍സയ്യിദ് കോളേജ് -മുയ്യം റോഡ് വഴിയും തളിപ്പറമ്പില്‍ നിന്ന് പോകുന്ന വാഹനങ്ങള്‍ സയ്യിദ് നഗര്‍- അള്ളാംകുളം വഴിയും പോകേണ്ടതാണ്‌

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25740/manna-kappaaalam-road-constrruction)