---
title: "തളിപ്പറമ്പിൽ കഞ്ചാവുമായി യുവാവ് പിടിയില്‍"
english_title: "Young man arrested with ganja "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/256966/young-man-arrested-with-ganja"
published_at: "2024-12-17T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676154c6be9a9_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ കഞ്ചാവുമായി യുവാവ് പിടിയില്‍

> **Lead Summary:** **തളിപ്പറമ്പ്: ** കഞ്ചാവുമായി വളക്കൈ സ്വദേശിയായ യുവാവ് തളിപ്പറമ്പില്‍ പിടിയില്‍. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി അനൂജ് പലിവാല്‍ ഐപിഎസിന്റെ നിര്‍ദേശനുസരണം ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്ന് രാവിലെ 11:30 മണിയോടെ തളിപ്പറമ്പ് ബസ്റ്റാന്‍ഡില്‍ വെച്ച് 790 ഗ്രാം കഞ്ചാവുമായി വളക്കൈയിലെ മംഗലാട്ട് കരോട്ട് ഹൗസില്‍ നിര്‍മല്‍ സെബാസ്റ്റ്യന്‍ പിടിയിലായത്.

## Article Content

**തളിപ്പറമ്പ്: ** കഞ്ചാവുമായി വളക്കൈ സ്വദേശിയായ യുവാവ് തളിപ്പറമ്പില്‍ പിടിയില്‍. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി അനൂജ് പലിവാല്‍ ഐപിഎസിന്റെ നിര്‍ദേശനുസരണം ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്ന് രാവിലെ 11:30 മണിയോടെ തളിപ്പറമ്പ് ബസ്റ്റാന്‍ഡില്‍ വെച്ച് 790 ഗ്രാം കഞ്ചാവുമായി വളക്കൈയിലെ മംഗലാട്ട് കരോട്ട് ഹൗസില്‍ നിര്‍മല്‍ സെബാസ്റ്റ്യന്‍ പിടിയിലായത്.

തളിപ്പറമ്പ് എസ്ഐ ദിനേശന്‍ കൊതേരി, എസ്ഐ ടി.ഒ മോഹന്‍ദാസ്, ഡ്രൈവര്‍ വിനോദ്, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും ഇയാളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/256966/young-man-arrested-with-ganja)