---
title: "അപകടത്തിൽപ്പെട്ട കാറിൽ മയക്കുമരുന്ന്: യാത്രക്കാർ ഓടി രക്ഷപ്പെട്ടു"
english_title: "Drugs in crashed car"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/256948/drugs-in-crashed-car"
published_at: "2024-12-17T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6761477e924ad_acci.jfif"
keywords: []
---

# അപകടത്തിൽപ്പെട്ട കാറിൽ മയക്കുമരുന്ന്: യാത്രക്കാർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** അപകടത്തിൽപ്പെട്ട കാറിൽ മയക്കുമരുന്ന്: യാത്രക്കാർ ഓടി രക്ഷപ്പെട്ടു. പുതിയതെരുവിൽ അപകടത്തിൽപ്പെട്ട കാറിൽ മയക്കുമരുന്ന് കണ്ടെത്തി. തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഡിവൈഡറിലേക്ക് ഇരച്ചുകയറുകയായിരുന്നു.

## Article Content

അപകടത്തിൽപ്പെട്ട കാറിൽ മയക്കുമരുന്ന്: യാത്രക്കാർ ഓടി രക്ഷപ്പെട്ടു. പുതിയതെരുവിൽ അപകടത്തിൽപ്പെട്ട കാറിൽ മയക്കുമരുന്ന് കണ്ടെത്തി. തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഡിവൈഡറിലേക്ക് ഇരച്ചുകയറുകയായിരുന്നു.

ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ കാറിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. കാറിൽ നിന്ന് രണ്ട് ഗ്രാമോളം എം ഡി എം എ കണ്ടെത്തി.വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/256948/drugs-in-crashed-car)