---
title: "കണ്ണാടിപ്പറമ്പ് സി എച്ച് സൗധം ഉദ്ഘാടനവും ഏരിയ സമ്മേളനവും ഡിസംബർ 29 മുതൽ ജനുവരി 2 വരെ"
english_title: "Kannadipparamba c h centre "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/256739/kannadipparamba-c-h-centre"
published_at: "2024-12-16T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67604ffdb8ac3_img_2658-1.jpg"
keywords: []
---

# കണ്ണാടിപ്പറമ്പ് സി എച്ച് സൗധം ഉദ്ഘാടനവും ഏരിയ സമ്മേളനവും ഡിസംബർ 29 മുതൽ ജനുവരി 2 വരെ

> **Lead Summary:** കണ്ണാടിപ്പറമ്പ് ഏരിയ മുസ്ലിം ലീഗ്‌ കമ്മിറ്റിയുടെ സമ്മേളനവും ആസ്ഥാന ഓഫീസ്‌ ഉദ്ഘാടനവും 2024 ഡിസംബർ 29 ഞായർ രാത്രി 6.30 നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. അബ്ദുറഹിമാൻ കല്ലായി , കരീം ചേലേരി , വി പി വമ്പൻ,ബി കെ അഹമ്മദ് പ്രസംഗിക്കും .30/12/24 തിങ്കൾ യുവജന – വിദ്യാർത്ഥി സംഗമം സികെ മുഹമ്മദലി ഉദ്ഘാടനം ചെയ്യും . കെ കെ ഷിനാജ് , ആസിം ചെമ്പ്ര പ്രസംഗിക്കും .

## Article Content

കണ്ണാടിപ്പറമ്പ് ഏരിയ മുസ്ലിം ലീഗ്‌ കമ്മിറ്റിയുടെ സമ്മേളനവും ആസ്ഥാന ഓഫീസ്‌ ഉദ്ഘാടനവും 2024 ഡിസംബർ 29 ഞായർ രാത്രി 6.30 നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. അബ്ദുറഹിമാൻ കല്ലായി , കരീം ചേലേരി , വി പി വമ്പൻ,ബി കെ അഹമ്മദ് പ്രസംഗിക്കും .30/12/24 തിങ്കൾ യുവജന – വിദ്യാർത്ഥി സംഗമം സികെ മുഹമ്മദലി ഉദ്ഘാടനം ചെയ്യും . കെ കെ ഷിനാജ് , ആസിം ചെമ്പ്ര പ്രസംഗിക്കും .

2025 ജനുവരി 1 ഉച്ചക്ക് 2 മണിക്ക് വനിത സംഗമം റംസീന റൗഫ് ഉദ്ഘാടനം ചെയ്യും . റുമൈസ റഫീഖ്‌ ,ഫർഹാന ടിപി പ്രസംഗിക്കും . ജനുവരി 2 വ്യാഴം വൈകുന്നേരം 4 മണിക്ക് ബഹുജനറാലി പുല്ലൂപ്പിയിൽ നിന്നാരംഭിക്കും . പൊതു സമ്മേളനം മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉദ്ഘാടനം ചെയ്യും . കെടി സഹദുല്ല , സികെ നജാഫ് , അബ്ദുല്ല മാസ്റ്റർ ,സിപി റശീദ് പ്രസംഗിക്കും .

സമ്മേളനവുമായി ബന്ധപ്പെട്ട ചേർന്ന യോഗം സി കുഞ്ഞഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ പി വി അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു . കെ എൻ മുസ്തഫ , അഷ്‌ക്കർ കണ്ണാടിപ്പറമ്പ് , എം ടി മുഹമ്മദ്, ആലിക്കുഞ്ഞി , കെപി അബുബക്കർ എം പി മുഹമ്മദ് , ഉസ്സെൻ , അശ്രഫ് മാസ്റ്റർ , സി എൻ അബ്ദുറഹിമാൻ ,മിസ്ബാഹ്‌ , അജ്നാസ് പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/256739/kannadipparamba-c-h-centre)