---
title: "കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട"
english_title: "Railway station "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/256440/railway-station"
published_at: "2024-12-15T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675ede69406bd_IMG-20241215-WA0097.jpg"
keywords: []
---

# കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട

> **Lead Summary:** കണ്ണൂർ: ആർ.പി.എഫും എക്സൈസും കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 19.6 കിലോ കഞ്ചാവ് പിടികൂടി. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ വടക്ക് വശത്താണ് ഉടമസ്ഥനില്ലാത്ത നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. 

## Article Content

കണ്ണൂർ: ആർ.പി.എഫും എക്സൈസും കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 19.6 കിലോ കഞ്ചാവ് പിടികൂടി. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ വടക്ക് വശത്താണ് ഉടമസ്ഥനില്ലാത്ത നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. 

റെയില്‍വേ സ്റ്റേഷനിലെയും പരിസര പ്രദേശങ്ങളിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയെ കുറിച്ച്‌ വിവരമൊന്നും ലഭിച്ചില്ല. വലിയ ചാക്കിനകത്ത് പ്ലാസ്റ്റിക് കവറിനുള്ളില്‍ പോളിത്തീൻ കവറിലാക്കി ഒതുക്കി കെട്ടി വെച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസവും റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് പിടി കൂടിയിരുന്നു. മൂന്നാം പ്ലാറ്റ്ഫോമിന്റെ വടക്കു ഭാഗത്ത് നിന്ന് 3.756 കിലോ കഞ്ചാവാണ് ചൊവ്വാഴ്ച കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/256440/railway-station)