---
title: "അബുദാബിയിൽ നടന്ന അഡ്‌നോക് ഇൻ്റർനാഷണൽ മാരത്തൺ 42 കി.മീ വിജയകരമായി പൂർത്തിയാക്കി നൗഫൽ പി.എം"
english_title: "Noufal p m"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/256294/noufal-p-m"
published_at: "2024-12-14T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675daceb6887a_IMG-20241214-WA0223.jpg"
keywords: []
---

# അബുദാബിയിൽ നടന്ന അഡ്‌നോക് ഇൻ്റർനാഷണൽ മാരത്തൺ 42 കി.മീ വിജയകരമായി പൂർത്തിയാക്കി നൗഫൽ പി.എം

> **Lead Summary:** അബുദാബിയിൽ നടന്ന അഡ്‌നോക് ഇൻ്റർനാഷണൽ മാരത്തൺ 42 കി.മീ വിജയകരമായി പൂർത്തിയാക്കി നൗഫൽ പി.എം. ഇരിക്കൂർ സ്വദേശിയാണ്.

## Article Content

അബുദാബിയിൽ നടന്ന അഡ്‌നോക് ഇൻ്റർനാഷണൽ മാരത്തൺ 42 കി.മീ വിജയകരമായി പൂർത്തിയാക്കി നൗഫൽ പി.എം. ഇരിക്കൂർ സ്വദേശിയാണ്.

 32000 പേര് പങ്കെടുത്ത മാരത്തോൺ ആണ് ഇത്. യൂറോപ്പ് , ഏഷ്യ ആൻഡ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും നിരവധി ആളുകൾ ഈ മാരത്തോണിൽ പങ്കെടുത്തു .

 ദോഹയിലും, റിയാദിലും ഉൾപ്പെടെ, മൂന്നാമത്തെ അന്താരാഷ്ട്ര മാരത്തോണിൽ ആണ് നൗഫൽ പങ്കെടുക്കുന്നത്. 

 ദോഹയിൽ നിന്ന് അബുദാബി വരെ ഈ ഒറ്റ ലക്ഷ്യത്തിനായി യാത്ര ചെയ്ത് മാരത്തൺ ദൂരമായ 42 കിലോമീറ്ററുകൾ 4p മണിക്കൂർ 21 മിനിറ്റുകൾ കൊണ്ട് ഓടിത്തീർത്ത നൗഫൽ ഖത്തർ കെഎംസിസി ഇരിക്കൂർ മണ്ഡലം ട്രഷറർ കൂടിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/256294/noufal-p-m)