---
title: "യുവതിയെ മാനസികമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ് "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/256290/case"
published_at: "2024-12-14T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675dab6288b53_images-96.jpeg-1.jpg"
keywords: []
---

# യുവതിയെ മാനസികമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ് 

> **Lead Summary:** ആലക്കോട്: യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭര്‍ത്താവ് ഉള്‍പ്പെടെ നാല് ബന്ധുക്കളുടെപേരില്‍ ആലക്കോട് പോലീസ് കേസെടുത്തു.

## Article Content

ആലക്കോട്: യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭര്‍ത്താവ് ഉള്‍പ്പെടെ നാല് ബന്ധുക്കളുടെപേരില്‍ ആലക്കോട് പോലീസ് കേസെടുത്തു.

കാനായിയിലെ അനില്‍കുമാര്‍, മാതാപിതാക്കളായ ശാന്ത, കുഞ്ഞിക്കണ്ണന്‍, സഹോദരന്‍ രാജു എന്നിവരുടെ പേരിലാണ് കേസ്.

തിമിരി ചെറുപാറ ഓലക്കണ്ണിലെ വട്ടക്കാവില്‍ വീട്ടില്‍ വി.എസ്.അപര്‍ണ്ണയുടെ (26)പരാതിയിലാണ് കേസ്.

2023 മെയ്-21 വിവാഹിതരായ അപര്‍ണ്ണയും അനില്‍കുമാറും കാനായിയിലെ വീട്ടില്‍ താമസിച്ചുവരവെ സൗന്ദര്യമില്ലെന്നും പ്രസവിക്കാന്‍ പറ്റാത്തവളെന്നും ആക്ഷേപിച്ച് 2024 ഓണം സമയത്ത് വീട്ടില്‍ തിരികെ കൊണ്ടുവിട്ട് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/256290/case)