മാതമംഗലം: പയ്യന്നൂർ നിയോജക മണ്ഡലത്തിലെ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ മാതമംഗലം തുമ്പത്തടം പുഴയ്ക്ക് പുതുതായി നിർമ്മിച്ച കുഞ്ഞിത്തോട്ടം പാലത്തിൻ്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 4.30ന് പാലം പരിസരത്ത് വെച്ച് പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനൻ്റെ അദ്ധ്യക്ഷതയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കും.ചടങ്ങിൽ കാസർഗോഡ് ലോകസഭാ മണ്ഡലം എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ വിശിഷ്ടാതിഥി ആയിരിക്കും.
പ്രസ്തുത പരിപാടിയിൽ കെ.ഉമാവതി (അസി എക്സിക്യുട്ടീവ് എഞ്ചിനീയർ പാലങ്ങൾ ഉപവിഭാഗം ) റിപ്പോർട്ട് അവതരിപ്പിക്കും. മുൻ എംഎൽഎ സി. കൃഷ്ണൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി വൽസല, എരമം കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്പാൻ മാസ്റ്റർ, എരമം കുറ്റൂർ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സരിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി രമേശൻ, എരമം കുറ്റൂർ പഞ്ചായത്ത് മെമ്പർ പി.വി വിജയൻ, കാർഷിക വികസന ബാങ്ക് പ്രസിഡണ്ട് കെ.വി ഗോവിന്ദൻ, പി.ഗംഗാധരൻ, എം വി .ശ്രീനിവാസൻ, ടി പി മഹമൂദ് ഹാജി, അജിത്ത് കുമാർ അനിക്കം, ടി വി ഗിരീഷ്, പി വി ശങ്കരൻ (സംഘാടക സമിതി കൺവീനർ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും.
പാലങ്ങൾ വിഭാഗം കണ്ണൂർ എക്സിക്യുട്ടീവ് എഞ്ചിനീയർ കെ.എം ഹരീഷ് സ്വാഗതവും, വി.വി മണി പ്രസാദ് ( അസിസ്റ്റൻ്റ് എഞ്ചിനീയർ പയ്യന്നൂർ) നന്ദിയും പറയും.
Mathamangalam thumbathadam kunjithottam