കർണ്ണാടകത്തിൽ നിന്നും കാറിൽ കടത്തുകയായിരുന്ന എം ഡി എം എ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. ന്യൂ മാഹി പെരിങ്ങാടി സ്വദേശി സൽസബീൽ വീട്ടിൽ യു.കെ. റിഷാബ് (30) ആണ് ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ അധികചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർ പി.ടി. യേശുദാസനും സംഘവും കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്. ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും 79.267 ഗ്രാം എം ഡി എം എ സംഘം കണ്ടെടുത്തു.
ബംഗളൂരുവിൽ നിന്നും മാഹിയിലേക്ക് വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്നു എം ഡി എം എ. 3.1 കിലോ കഞ്ചാവ് കടത്തിയ കേസിൽ തലശ്ശേരി എക്സൈസിലും പ്രതിക്ക് കേസ് നിലവിലുണ്ട്. പ്രതിക്കെതിരെ എൻ ഡി പി എസ നിയമപ്രകാരം കേസ്സെടുത്തു. 20 വർഷം വരെ ജയിൽശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. കൂട്ടുപുഴ എക്സൈസ് ചെക്ക്‌പോസ്റ്റ് ഇൻസ്‌പെക്ടർ വി.ആർ. രാജീവ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ഉമ്മർ, കെ.വി. റാഫി, പ്രിവന്റീവ് ഓഫീസർ സി.എം ജെയിംസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ സുരേഷ് പുൽപറമ്പിൽ, എം. ബിജേഷ്, പി. ശ്രീനാഥ്, കെ.പി. സനേഷ് , ബാബു ജയേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ എൻ.സി. വിഷണു,എം. സുബിൻ, വനിതാസിവിൽ എക്സൈസ് ഓഫീസർ സുചിത,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി. ജുനീഷ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
A young man was arrested with 80 grams of MDMA