---
title: "കണ്ണൂർ മെഡിക്കൽ കോളേജ് ആംബുലൻസ് ആശുപത്രി ആവശ്യത്തിനു ശേഷം മിതമായ നിരക്കിൽ സർവീസ് നടത്തും"
english_title: "kannur medical college ambulance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25627/kannur-medical-college-ambulance"
published_at: "2022-02-10T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62050088d7b16_0c275587-bc29-4f49-bd8c-94e95f3b3fa4.jpg"
keywords: []
---

# കണ്ണൂർ മെഡിക്കൽ കോളേജ് ആംബുലൻസ് ആശുപത്രി ആവശ്യത്തിനു ശേഷം മിതമായ നിരക്കിൽ സർവീസ് നടത്തും

> **Lead Summary:** **കണ്ണൂർ (പരിയാരം) : **കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആംബുലൻസ് രോഗികൾക്ക് ആശ്വാസ മാവുംവിധം മിതമായനിരക്കിൽ അടുത്തദിവസം മുതൽ സർവീസ് നടത്തുമെന്ന് പ്രിൻസിപ്പാൾ ഡോ കെ അജയകുമാർ അറിയിച്ചു. കല്യാശ്ശേരി, ഇരിക്കൂർ എം.എൽ.എമാർ പുതുതായി ഗവ.മെഡി ക്കൽ കോളേജിന് അനുവദിച്ച ആംബുലൻസുകളാണ് ഇത്തരത്തിൽ സർവീസ് നടത്തുക.

## Article Content

**കണ്ണൂർ (പരിയാരം) : **കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആംബുലൻസ് രോഗികൾക്ക് ആശ്വാസ മാവുംവിധം മിതമായനിരക്കിൽ അടുത്തദിവസം മുതൽ സർവീസ് നടത്തുമെന്ന് പ്രിൻസിപ്പാൾ ഡോ കെ അജയകുമാർ അറിയിച്ചു. കല്യാശ്ശേരി, ഇരിക്കൂർ എം.എൽ.എമാർ പുതുതായി ഗവ.മെഡി ക്കൽ കോളേജിന് അനുവദിച്ച ആംബുലൻസുകളാണ് ഇത്തരത്തിൽ സർവീസ് നടത്തുക.

ഇതു പ്രകാരം മിനിമം ചാർജായി 6 കിലോമീറ്റർ ദൂരത്തേക്ക് 600 രൂപയും തുടർന്നുള്ള ഓരോ കീലോ മീറ്ററിനും 12 രൂപാ നിരക്കിലുമാണ് ഈടാക്കുക. കോവിഡ്-കോവിഡേതര വിഭാഗങ്ങൾക്ക് ഒരേ നിരക്കായിരിക്കും. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ, സ്വമേധയാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് വാങ്ങിപ്പോവുന്നവർക്ക് ഈ ആംബുലൻസുകളുടെ സേവനം ലഭ്യമായിരിക്കില്ല.

ആംബുലൻസ് സേവനം മെഡിക്കൽ കോളേജ് ആവശ്യത്തിനുശേഷം അതത് ഘട്ടത്തിലെ ലഭ്യത യനുസരിച്ചായിരിക്കുമെന്നും, ജില്ലാ കളക്ടർ ചെയർമാനായ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിലാണ് ആംബുലൻസ് വാടക അടയ്‌ക്കേണ്ടതെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25627/kannur-medical-college-ambulance)