---
title: "കേരള മൺപാത്രനിർമ്മാണ സമുദായ സഭ സ്ഥാപക ദിനം ആഘോഷിച്ചു"
english_title: "Kerala Pottery Association "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255948/kerala-pottery-association"
published_at: "2024-12-13T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675bf1a148881_news-card.jpg"
keywords: []
---

# കേരള മൺപാത്രനിർമ്മാണ സമുദായ സഭ സ്ഥാപക ദിനം ആഘോഷിച്ചു

> **Lead Summary:** **തളിപ്പറമ്പ : **കേരള മൺപാത്രനിർമ്മാണ സമുദായ സഭ ( കെ.എം. എസ്.എസ് ) യുടെ 18-ാം സ്ഥാപകദിനം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. പിറന്നാൾ ആഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ : **കേരള മൺപാത്രനിർമ്മാണ സമുദായ സഭ ( കെ.എം. എസ്.എസ് ) യുടെ 18-ാം സ്ഥാപകദിനം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. പിറന്നാൾ ആഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് പി.പി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. വിജയൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ശ്രീധരൻ, എ.പി. നാരായണൻ, ജില്ലാ ട്രഷറർ യു. നാരായണൻ, വനിതാവേദി സംസ്ഥാന സെക്രട്ടറി ടി.വി.പത്മിനി, ജില്ലാ പ്രസിഡൻ്റ് ഷീബ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255948/kerala-pottery-association)