---
title: "വർഷങ്ങൾക്കു മുമ്പേ പണി പൂർത്തിയായ തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന തീരുമാനത്തിൽ ഉറച്ച് ഒരു വിഭാഗം പ്രവർത്തകർ"
english_title: "Thaliparamb Municipal Muslim League office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255912/thaliparamb-municipal-muslim-league-office"
published_at: "2024-12-13T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675bd30d84d65_news-card.jpg"
keywords: []
---

# വർഷങ്ങൾക്കു മുമ്പേ പണി പൂർത്തിയായ തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന തീരുമാനത്തിൽ ഉറച്ച് ഒരു വിഭാഗം പ്രവർത്തകർ

> **Lead Summary:** **തളിപ്പറമ്പ:** 14 വർഷം മുമ്പ് പ്രവൃത്തി ആരംഭിച്ച് വർഷങ്ങൾക്ക് മുമ്പ് പണിപൂർത്തിയാക്കുകയും ചെയ്ത തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിംലീഗ് ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന തീരുമാനത്തിൽ ഉറച്ച് ഒരു വിഭാഗം പ്രവർത്തകർ.നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യു ന്നത്. ഉദ്ഘാടന പ്രഖ്യാപനം നടത്തുകയും മാധ്യമങ്ങളിൽ വാർത്ത പുറത്തുവരികയും അണികൾ ഓഫീസ് സന്ദർശിക്കുന്ന വീഡിയോ പുറത്തുവരികയും ചെയ്തിരുന്നു.

## Article Content

**തളിപ്പറമ്പ:** 14 വർഷം മുമ്പ് പ്രവൃത്തി ആരംഭിച്ച് വർഷങ്ങൾക്ക് മുമ്പ് പണിപൂർത്തിയാക്കുകയും ചെയ്ത തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിംലീഗ് ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന തീരുമാനത്തിൽ ഉറച്ച് ഒരു വിഭാഗം പ്രവർത്തകർ.നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യു ന്നത്. ഉദ്ഘാടന പ്രഖ്യാപനം നടത്തുകയും മാധ്യമങ്ങളിൽ വാർത്ത പുറത്തുവരികയും അണികൾ ഓഫീസ് സന്ദർശിക്കുന്ന വീഡിയോ പുറത്തുവരികയും ചെയ്തിരുന്നു.

എന്നാൽ മുസ്ലിംലീഗിൻ്റെ മുനിസിപ്പൽ -മണ്‌ഡലം -ജില്ല-സംസ്ഥാന നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്നും ഈ വിഷയത്തിൽ ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.എന്തു തന്നെ സംഭവിച്ചാലും ഇന്ന് മൂന്ന് മണിക്ക് ഓഫീസ് ഉദ്ഘാടനം ചെയ്യുമെ ന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്.

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ മുതിർന്ന ലീഗ് പ്രവർത്തകനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാനാണ് അണികൾ ആലോചിക്കുന്നത്.അതേ സമയം ഓഫീസിന്റെ താക്കോൽ കെട്ടിട നിർമ്മാണ കമ്മിറ്റി ഇതുവരെ മുനിസിപ്പൽ കമ്മിറ്റിക്ക് കൈമാറിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255912/thaliparamb-municipal-muslim-league-office)