---
title: "വൈദ്യുതി ചാർജ് വർധനയിക്കെതിരെ തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "Thaliparam Merchants Association organized a protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255859/thaliparam-merchants-association-organized-a-protest"
published_at: "2024-12-13T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675bb0526fc12_news-card.jpg"
keywords: []
---

# വൈദ്യുതി ചാർജ് വർധനയിക്കെതിരെ തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** കേരള വൈദ്യുതി ബോർഡ് നടപ്പിലാക്കിയ ചാർജ് വർദ്ധന കേരള ജനതയുടെ സാമ്പത്തിക സ്ഥിതിയെയും ജീവിതത്തെയും ബാധിക്കും. നിലവിൽ മറ്റ് സംസ്ഥാനങ്ങളിൽ ഭക്ഷണം -വൈദ്യുതി- പാർപ്പിടം-ഉപജീവനം എന്നീ മേഖലകളിൽ സർക്കാറുകൾ മത്സരിച്ച് ആനുകൂല്യം നൽകുമ്പോൾ കേരളത്തിൽ മനുഷ്യർ ഉപയോഗിക്കേണ്ട ഇതുപോലെ അത്യാവശ്യ സേവനമേഖലകളിൽ വിലവർധനവും സ്വകാര്യവൽക്കരണവും നടത്തുന്നത് കേരളത്തിൽ വികസന മുരടിപ്പുണ്ടാവുകയും വളർച്ച ഇല്ലാതാവുകയുംചെയ്യും.

## Article Content

**തളിപ്പറമ്പ്:** കേരള വൈദ്യുതി ബോർഡ് നടപ്പിലാക്കിയ ചാർജ് വർദ്ധന കേരള ജനതയുടെ സാമ്പത്തിക സ്ഥിതിയെയും ജീവിതത്തെയും ബാധിക്കും. നിലവിൽ മറ്റ് സംസ്ഥാനങ്ങളിൽ ഭക്ഷണം -വൈദ്യുതി- പാർപ്പിടം-ഉപജീവനം എന്നീ മേഖലകളിൽ സർക്കാറുകൾ മത്സരിച്ച് ആനുകൂല്യം നൽകുമ്പോൾ കേരളത്തിൽ മനുഷ്യർ ഉപയോഗിക്കേണ്ട ഇതുപോലെ അത്യാവശ്യ സേവനമേഖലകളിൽ വിലവർധനവും സ്വകാര്യവൽക്കരണവും നടത്തുന്നത് കേരളത്തിൽ വികസന മുരടിപ്പുണ്ടാവുകയും വളർച്ച ഇല്ലാതാവുകയുംചെയ്യും.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കെഎസ്ഇബിയുടെ വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ സംസ്ഥാനത്തിലുടനീളം പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടന്നു തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ കീഴിൽ ബസ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മയിൽ തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി താജുദ്ദീന്റെ അധ്യക്ഷതയിൽ യൂത്ത് വിംഗ് സംസ്ഥാന ട്രഷററും തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ടുമായ കെ. എസ്. റിയാസ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് മാരായ കെ.അയ്യൂബ് കെ.പി.മുസ്തഫആൽഫ,സി. പി. ഷൗക്കത്തലി, സെക്രട്ടറിമാരായ കെ. കെ.നാസർ, സി.ടി. അഷ്റഫ്,അലി ആൽപി, യൂത്ത് വിങ് ജില്ലാ സെക്രട്ടറി കെ ഷമീർ സെക്രട്ടറിയേറ്റ് മെമ്പർമാരായ പി.കെ. നിസാർ,വാഹിദ് പനാമ, പി.പി.ഷാഫി തുടങ്ങിയവർ സംസാരിച്ചു യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ.വി.ഇബ്രാഹിംകുട്ടി സ്വാഗതവും ട്രഷറർ ടി ജയരാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255859/thaliparam-merchants-association-organized-a-protest)