---
title: "കരിങ്കൽ ക്വാറിയിൽ റെയ്ഡ്: സ്ഫോടനവസ്തു ശേഖരവുമായി രണ്ടുപേർ പിടിയിൽ"
english_title: "reid at quary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25577/reid-at-quary"
published_at: "2022-02-10T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204d4b41c8fb_news card.jpg"
keywords: []
---

# കരിങ്കൽ ക്വാറിയിൽ റെയ്ഡ്: സ്ഫോടനവസ്തു ശേഖരവുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** **ആലക്കോട്:** ക്വാറിയിൽ റെയ്ഡ് നടത്തിയ പോലീസ് സംഘം അനധികൃതമായി സൂക്ഷിച്ച സ്ഫോടകശേഖരവുമായി രണ്ടു പേരെ പിടികൂടി.മുഖ്യ പ്രതി ഓടി രക്ഷപ്പെട്ടു.

## Article Content

**ആലക്കോട്:** ക്വാറിയിൽ റെയ്ഡ് നടത്തിയ പോലീസ് സംഘം അനധികൃതമായി സൂക്ഷിച്ച സ്ഫോടകശേഖരവുമായി രണ്ടു പേരെ പിടികൂടി.മുഖ്യ പ്രതി ഓടി രക്ഷപ്പെട്ടു.

വെള്ളാട് പള്ളിക്കവലയിലെ കുറുക്കുംപറമ്പിൽ ശങ്കർ ദാസ് (58), വെള്ളാട് കാവും കുടിയിലെ കുന്നത്താണി ഹൗസിൽ കെ.ജെ സാബു (48) എന്നിവരെയാണ് ആലക്കോട് പോലീസ് ഇൻസ്പെക്ടർ എം പി.വിനീഷ് കുമാറിൻ്റെ എസ്.ഐ.മാരായ ഗംഗാധരൻ, അജിത് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിമ്മി മാത്യു ,ഡ്രൈവർ കോളിൻ ഫിലിപ്പ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

മുഖ്യ പ്രതികരുവഞ്ചാൽ വെള്ളാട് സ്വദേശി ജോഷി മാത്യു (42) പോലീസ് സംഘത്തെ കണ്ട്ഓടി രക്ഷപ്പെട്ടു.ആലക്കോട്ആനപ്പാറയിലെ കരിങ്കൽ ക്വാറിയിൽ നിന്നാണ് അനധികൃതമായി ചാക്കിൽ സൂക്ഷിച്ച നിലയിൽ 53 ജലാറ്റിൻ സ്റ്റിക്കും 54 ഇലക്ട്രിക് ഡിറ്റനേറ്ററുകളും എയർ കംപ്രസർ ഘടിപ്പിച്ച കെ.എൽ.59.ക്യു.1932 നമ്പർ ട്രാക്ടറും പോലീസ് പിടിച്ചെടുത്തത്.

തളിപ്പറമ്പ് ഡിവൈ.എസ്.പി.ടി.കെ.രത്‌നകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസ് സംഘം റെയ്ഡ് നടത്തിയത്. ഓടി പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. സ്ഫോടകവസ്തുക്കൾ അനധികൃതമായി സൂക്ഷിച്ചതിന് അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25577/reid-at-quary)