തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം. ചിറവക്കിൽ പുതിയതായി നടപ്പിൽ വരുത്തിയ സിഗ്നൽ സംവിധാനം ട്രാഫിക് പ്രശ്നം പരിഹരിക്കുന്നതിന് ഗുണകരമാണെന്ന് യോഗം വിലയിരുത്തി. സിഗ്നലിലെ പ്രവർത്തനം അവലോകനം ചെയ്തതിനുശേഷം ചുവടെ ചേർത്ത നടപടികൾ കൂടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.
പുതിയതായി സ്ഥാപിച്ച ബസ്റ്റോപ്പിനും സമീപത്തുള്ള കടകളിലേക്കും കയറുന്നതിന് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നിലവിലുള്ള 15 ഓട്ടോറിക്ഷകളിൽ 8 എണ്ണം നിലവിലെ സ്റ്റാൻഡിൽ നിർത്തുന്നതിനും ബാക്കിവരുന്ന 7 എണ്ണം ലൂർദ് ഹോസ്പിറ്റലിന്റെ ഓപ്പോസിറ്റ് സൈഡിൽ പാർക്ക് ചെയ്യുന്നതിനായി പുതിയ ഓട്ടോ സ്റ്റാൻഡ് അനുവദിക്കുന്നതിനും തീരുമാനിച്ചു.
തളിപ്പറമ്പിൽ ഒരു ട്രാഫിക് പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെടാൻ തീരുമാനിച്ചു.
തളിപ്പറമ്പിൽ നിന്ന് മന്ന ഭാഗത്തേക്ക് പോകുന്ന കോമ്പസ് പോയിന്റിന് മുൻവശത്തുള്ള ബസ്റ്റോപ്പ് മാറ്റിയതായി ബോർഡ് വയ്ക്കുന്നതിന് തീരുമാനിച്ചു.സ്റ്റോപ്പ് ലൈനും സീബ്രാ ലൈനും വരയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പിഡബ്ല്യുഡി, എൻഎച്ച് പ്രതിനിധികളോട് ആവശ്യപ്പെട്ടു.
യോഗത്തി ൽ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, പിഡബ്ല്യുഡി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി മുഹമ്മദ് നിസാർ, കൗൺസിലർമാരായ കെഎം ലത്തീഫ്, ഗോപിനാഥൻ പി, നഗരസഭാ സെക്രട്ടറി കെ പി സുബൈർ, ട്രാഫിക് എസ് ഐ രഘുനാഥ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പത്മരാജൻ സി വി , ഹൈവേ അതോറിറ്റി പ്രതിനിധി അബ്ദുള്ള,,PWD A E ഉണ്ണി. എ. എ, ജെ. എസ്. ആർ. ഡി. ഒ. അബ്ദുൽ റഷീദ് കെ. വി, വ്യാപാരി പ്രതിനിധികൾ ബസ് ഓണേഴ്സ് തൊഴിലാളി പ്രതിനിധികൾ ഓട്ടോറിക്ഷ യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Auto rickshaw parking problem in Chiravak