പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയ 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. ടൗൺഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അഴീക്കോട് ചാൽ സ്വദേശിയുടെ പരാതിയിലാണ് ഒമ്പത് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്.
ഇക്കഴിഞ്ഞ 9നാണ് സംഭവം. സീനിയർ വിദ്യാർത്ഥികളുടെ ആജ്ഞ നിരസിച്ച് വിദ്യാർത്ഥികൾ യൂണിഫോം ധരിച്ച ഗ്രൂപ്പ് ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ അപ് ലോഡ് ചെയ്തതിൻ്റെ വൈരാഗ്യത്തിൽ പരാതിക്കാരനെ മർദ്ദിക്കുകയും ഷൂസിട്ട കാല് കൊണ്ട് മുഖത്തും കഴുത്തിനും കാലുകളിലും ചവിട്ടുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
A case has been registered against 9 senior students