---
title: "ഒരു വർഷത്തിൽ മാത്രം അമിതവേഗത്തിൽ ചീറിപ്പാഞ്ഞത് 89 തവണ: കണ്ണൂർ സ്വദേശിക്ക് 1.33 ലക്ഷം രൂപ പിഴ"
english_title: "fine rupees lack for over speeed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25574/fine-rupees-lack-for-over-speeed"
published_at: "2022-02-10T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204d2739d202_cf34d539-cad8-4e42-b4a4-37970903490e.jpg"
keywords: []
---

# ഒരു വർഷത്തിൽ മാത്രം അമിതവേഗത്തിൽ ചീറിപ്പാഞ്ഞത് 89 തവണ: കണ്ണൂർ സ്വദേശിക്ക് 1.33 ലക്ഷം രൂപ പിഴ

> **Lead Summary:** അതിവേഗത്തില്‍ വാഹനമോടിച്ചതിന് കണ്ണൂര്‍ സ്വദേശിയായ യുവാവില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിഴയീടാക്കിയത് 1,33,500 രൂപ. കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശിയുടെ എസ്.യു.വി. കാറിനാണ് പിഴ ഈടാക്കിയത്. ഒരുവര്‍ഷം 89 തവണയാണ് ഈ വാഹനത്തിന്റെ അതിവേഗം കോഴിക്കോട് നോര്‍ത്ത് സോണിന്റെ ക്യാമറയില്‍ പതിഞ്ഞത്.

## Article Content

അതിവേഗത്തില്‍ വാഹനമോടിച്ചതിന് കണ്ണൂര്‍ സ്വദേശിയായ യുവാവില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിഴയീടാക്കിയത് 1,33,500 രൂപ. കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശിയുടെ എസ്.യു.വി. കാറിനാണ് പിഴ ഈടാക്കിയത്. ഒരുവര്‍ഷം 89 തവണയാണ് ഈ വാഹനത്തിന്റെ അതിവേഗം കോഴിക്കോട് നോര്‍ത്ത് സോണിന്റെ ക്യാമറയില്‍ പതിഞ്ഞത്.

ഒരു പ്രാവശ്യം അതിവേഗത്തിന് പിഴയീടാക്കുന്നത് 1500 രൂപയാണ്. 2022-ല്‍ ജനുവരി അഞ്ചിന് മാത്രം ഏഴുതവണ പിഴയീടാക്കി. കഴിഞ്ഞദിവസം ഈ വാഹനം അപകടത്തില്‍പ്പെട്ടു. ഇന്‍ഷുര്‍ ചെയ്യുന്നതിനായി കമ്ബനിയെ സമീപിച്ചപ്പോഴാണ് പിഴയെക്കുറിച്ച്‌ അറിയുന്നത്.

പിഴ അടയ്ക്കാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനം ബ്ലാക് ലിസ്റ്റില്‍പെടുത്തിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് ആര്‍.ടി.ഓഫീസില്‍ പിഴ അടയ്ക്കുകയായിരുന്നു.ഇയാളുടെ വാഹനത്തിന്റെ അതിവേഗം ഏറ്റവും കൂടുതല്‍ ക്യാമറയില്‍ പതിഞ്ഞത് വാളയാര്‍-തൃശ്ശൂര്‍ റോഡിലാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25574/fine-rupees-lack-for-over-speeed)