---
title: "ജില്ലാ ആശുപത്രിയിൽ നിന്ന് ആറു മൊബൈലുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ"
english_title: "mobile theft at district hospital"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25568/mobile-theft-at-district-hospital"
published_at: "2022-02-10T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204cc73b7c74_news card.jpg"
keywords: []
---

# ജില്ലാ ആശുപത്രിയിൽ നിന്ന് ആറു മൊബൈലുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ:**ജില്ലാ ആശുപത്രിയിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഉൾപ്പെടെ ആറ് മൊബെൽ ഫോണുകൾ മോഷ്ടിച്ച കേസിൽ മോഷ്ടാവായ യുവാവ് അറസ്റ്റിൽ.

## Article Content

**കണ്ണൂർ:**ജില്ലാ ആശുപത്രിയിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഉൾപ്പെടെ ആറ് മൊബെൽ ഫോണുകൾ മോഷ്ടിച്ച കേസിൽ മോഷ്ടാവായ യുവാവ് അറസ്റ്റിൽ.

കണ്ണാടിപറമ്പ് ആറാം പീടികയിലെ ക്വാട്ടേർസിൽ താമസിക്കുന്ന തയ്യിൽ സ്വദേശി ചിറക്കര ഹൗസിൽ മുഹമ്മദ് ആഷിഖിനെ (24) യാണ് സിറ്റി സ്റ്റേഷൻ എസ്.ഐ.പി.കെ.സുമേഷും സംഘവും പിടികൂടിയത്.

മോഷ്ടിച്ച മൊബെൽ ഫോണുകൾ വില്പന നടത്തുന്നതിനിടെയാണ് മോഷ്ടാവ് പോലീസ് പിടിയിലായത്. മോഷ്ടിച്ച 4 ഫോണുകൾ പോലീസ് കണ്ടെത്തി. രണ്ടെണ്ണം കണ്ടെത്താൻ ശ്രമം തുടങ്ങി. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25568/mobile-theft-at-district-hospital)