---
title: "പയ്യാമ്പലം ബീച്ചിൽ വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം: രണ്ടു പേർ അറസ്റ്റിൽ"
english_title: "crime at payyambalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/25566/crime-at-payyambalam"
published_at: "2022-02-10T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6204c90428239_cf34d539-cad8-4e42-b4a4-37970903490e.jpg"
keywords: []
---

# പയ്യാമ്പലം ബീച്ചിൽ വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം: രണ്ടു പേർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂര്‍ : **പയ്യാമ്ബലം ബീച്ചില്‍ വാടകവീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് റെയ്ഡു നടത്തി. അനാശാസ്യപ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതിയില്‍ നടത്തിപ്പുകാരായ തോട്ടട സ്വദേശിയായ പ്രശാന്ത് കുമാര്‍, പശ്ചിമബംഗാള്‍ സ്വദേശി ദേവ്‌നാഥ് ബോസ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.

## Article Content

**കണ്ണൂര്‍ : **പയ്യാമ്ബലം ബീച്ചില്‍ വാടകവീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് റെയ്ഡു നടത്തി. അനാശാസ്യപ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതിയില്‍ നടത്തിപ്പുകാരായ തോട്ടട സ്വദേശിയായ പ്രശാന്ത് കുമാര്‍, പശ്ചിമബംഗാള്‍ സ്വദേശി ദേവ്‌നാഥ് ബോസ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.

പയ്യാമ്ബലത്ത് വാടക വീടെടുത്ത സുനില്‍ കുമാര്‍ കമിതാക്കള്‍ക്ക് മുറിവാടകയ്‌ക്കെടുത്താണ് പണംവാങ്ങിയിരുന്നത്. മതിയായ രേഖകളില്ലാതെയാണ് ഈ വീട് ഹോംസ്‌റ്റേയായി പ്രവര്‍ത്തിച്ചതെന്നും അഞ്ചോളം മുറികളില്‍ കമിതാക്കളെ കണ്ടെത്തിയതായും രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ ഇരുപതോളം പേര്‍ കഴിഞ്ഞദിവസം ഇവിടെ വന്നു പോയതായും വ്യക്തമായതായി ശ്രീജിത് കോടേരി അറിയിച്ചു.ലോഡ്ജിന്റെ മറ്റു ഹോംസ്‌റ്റേയുടെ ലൈസന്‍സില്ലാത്തതിനാല്‍ ഉടമയെയും സഹായിയെയും അറസ്റ്റു ചെയ്തതായി പൊലിസ് അറിയിച്ചു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് ടൗൺ സിഐ ശ്രീജിത്ത് കോടിയേരിയുടെ നേതൃത്വത്തിൽ വനിതാ പോലീസ് ഉൾപ്പെടെ പയ്യാമ്പലം ബീച്ചിൽ എല്ലാ ഔഷധ എന്ന വാടക വീട്ടിൽ റെയ്ഡ് നടത്തിയത് വീട് വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവർത്തനങ്ങൾക്ക് സൗകര്യം ചെയ്തു കൊടുക്കുന്നവരാണ് അറസ്റ്റിലായവർ.

13 മാസമായി കെട്ടിടം വാടകക്കെടുത്ത് ആയുർവേദ മസാജ് സെന്ററിന് വേണ്ടി എന്നുപറഞ്ഞാണ് കെട്ടിടം വാടകയ്ക്കെടുത്തത്. പിടിയിലായ സ്ത്രീകളിൽ തളിപ്പറമ്പിലെ അവിവാഹിതയായ യുവതിയും ഉണ്ടായിരുന്നു.

ഇവർക്കൊപ്പമുണ്ടായിരുന്നത് കണ്ണൂർ പയ്യന്നൂർ റൂട്ടിലോടുന്ന ഒരു ബസ്സിലെ കണ്ടക്ടർ ആയിരുന്നു. ഇവർക്ക് പുറമെ പിടിയിലായവരിൽ മൂന്ന് പെൺകുട്ടികൾ കോളേജ് വിദ്യാർഥികളായിരുന്നു. അതിലൊരാളുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/25566/crime-at-payyambalam)