---
title: "കല്യാണ വീട്ടിലെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി"
english_title: "The District Enforcement Squad has imposed a fine "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255524/the-district-enforcement-squad-has-imposed-a-fine"
published_at: "2024-12-11T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6759a74fbaaa2_Untitled-2-web.jpg"
keywords: []
---

# കല്യാണ വീട്ടിലെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി

> **Lead Summary:** **കണ്ണൂർ:** കല്യാണ വീട്ടിലെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി.ചെമ്പിലോട് ചക്കരക്കല്ലിലെ ഗൃഹനാഥന്റെ പേരിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടപടിയെടുത്തത്.വിവാഹ സൽക്കാരത്തിന്റെ ഭാഗമായുള്ള ഭക്ഷണ വേസ്റ്റ്,ഒറ്റത്തവണ ഉപയോഗബയോ പേപ്പർ കപ്പുകൾ, പാൽ കവറുകൾ എന്നിവ ഉൾപ്പെടെ കൂട്ടിയിട്ട് കത്തിച്ചതിനാണ് 5000 രൂപ പിഴ ചുമത്തിയത്.

## Article Content

**കണ്ണൂർ:** കല്യാണ വീട്ടിലെ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി.ചെമ്പിലോട് ചക്കരക്കല്ലിലെ ഗൃഹനാഥന്റെ പേരിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടപടിയെടുത്തത്.വിവാഹ സൽക്കാരത്തിന്റെ ഭാഗമായുള്ള ഭക്ഷണ വേസ്റ്റ്,ഒറ്റത്തവണ ഉപയോഗബയോ പേപ്പർ കപ്പുകൾ, പാൽ കവറുകൾ എന്നിവ ഉൾപ്പെടെ കൂട്ടിയിട്ട് കത്തിച്ചതിനാണ് 5000 രൂപ പിഴ ചുമത്തിയത്.

കല്യാണ വീടുകളിൽ ഹരിത ചട്ട പ്രകാരം ഒറ്റ തവണ ഉപയോഗ വസ്തുക്കൾ ഒഴിവാക്കിയാൽ തന്നെ വലിയ അളവിലുള്ള മാലിന്യം കുറയ്ക്കാൻ സാധിക്കുമെന്ന് സ്ക്വാഡ് അറിയിച്ചു. ഭക്ഷണ അവശിഷ്ടങ്ങൾ കംപോസ്റ്റ് കുഴിയൊരുക്കി സംസ്കരിക്കാവുന്നതാണ്.

ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിച്ച് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ ഹരിത കർമ്മസേനയുടെ സേവനം തേടാവുന്നതാണ്. പരിശോധനയിൽഎൻഫോഴ്സ്മെൻ്റ് ഓഫീസർ കെ ആർ അജയകുമാർ, സ്ക്വാഡ് അംഗം ശെരി കുൽ അൻസാർ, ചെമ്പിലോട് പഞ്ചായത്ത് അസി: സെക്രട്ടറി സന്തോഷ് കുമാർ.ജി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255524/the-district-enforcement-squad-has-imposed-a-fine)