---
title: "തളിപ്പറമ്പിലെ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം വൈകുന്നു: പ്രതിഷേധസൂചകമായി ഓഫീസ് ഉദ്ഘാടന തീയതി പ്രഖ്യാപിച്ച് ഒരു വിഭാഗം"
english_title: "Inauguration of Muslim League office in Thaliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255456/inauguration-of-muslim-league-office-in-thaliparamb"
published_at: "2024-12-11T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67595d5d3b3d1_news-card.jpg"
keywords: []
---

# തളിപ്പറമ്പിലെ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം വൈകുന്നു: പ്രതിഷേധസൂചകമായി ഓഫീസ് ഉദ്ഘാടന തീയതി പ്രഖ്യാപിച്ച് ഒരു വിഭാഗം

> **Lead Summary:** **തളിപ്പറമ്പ : **തളിപ്പറമ്പിലെ മുസ്ലിം ലീഗ് വിഭാഗിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഗുരുതരമായ വീഴ്ച നടത്തിയ മണ്ഡലം ജില്ലാ നേതൃത്വത്തിനെതിരെ തളിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ അതിരൂക്ഷമായ പ്രതിഷേധം പാർട്ടി ഓഫിസിൻ്റെ ഉദ്ഘാടനം പ്രവർത്തകർ നേരിട്ട് നടത്തുന്ന സ്ഥിതി വരെ എത്തിയിരിക്കുകയാണ്. വിഭാഗിയ പാർട്ടി പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട മണ്ഡലം ജില്ലാ നേതാക്കൾ ഒരു വിഭാഗത്തിൻ്റെ ഗ്രൂപ്പ് നേതാക്കളായി ചിരട് വലിക്കുന്നത് കൊണ്ടാണ് എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ ഇത്രയും കാലം നീണ്ടു നിൽക്കാൻ കാരണമെന്നും ഇനിയും ഇതു തുടർന്നാൽ പാർട്ടി സംവിധാനം നശിച്ചു പോകുമെന്നാണ് പ്രവർത്തകരുടെ വാദം. മുസ്ലിം ലീഗ് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് നേതാക്കളെ പങ്കെടുപ്പിക്കാതെ പ്രവർത്തകർ നേരിട്ട് ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

## Article Content

**തളിപ്പറമ്പ : **തളിപ്പറമ്പിലെ മുസ്ലിം ലീഗ് വിഭാഗിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഗുരുതരമായ വീഴ്ച നടത്തിയ മണ്ഡലം ജില്ലാ നേതൃത്വത്തിനെതിരെ തളിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ അതിരൂക്ഷമായ പ്രതിഷേധം പാർട്ടി ഓഫിസിൻ്റെ ഉദ്ഘാടനം പ്രവർത്തകർ നേരിട്ട് നടത്തുന്ന സ്ഥിതി വരെ എത്തിയിരിക്കുകയാണ്. വിഭാഗിയ പാർട്ടി പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട മണ്ഡലം ജില്ലാ നേതാക്കൾ ഒരു വിഭാഗത്തിൻ്റെ ഗ്രൂപ്പ് നേതാക്കളായി ചിരട് വലിക്കുന്നത് കൊണ്ടാണ് എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ ഇത്രയും കാലം നീണ്ടു നിൽക്കാൻ കാരണമെന്നും ഇനിയും ഇതു തുടർന്നാൽ പാർട്ടി സംവിധാനം നശിച്ചു പോകുമെന്നാണ് പ്രവർത്തകരുടെ വാദം. മുസ്ലിം ലീഗ് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് നേതാക്കളെ പങ്കെടുപ്പിക്കാതെ പ്രവർത്തകർ നേരിട്ട് ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

അസാധാരണമായ ഈ നീക്കം വരും കാലങ്ങളിൽ മണ്ഡലം ജില്ലാ നേതൃത്വത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രവർത്തകരുടെ നീക്കം. പടർന്ന് പന്തലിച്ച വൻമരത്തിൻ്റെ മേലെ കൂട് കെട്ടി താമസിക്കുന്ന പക്ഷികൾ താനാണ് ഇത് മൊത്തം സംരക്ഷിക്കുന്നത് എന്ന വിചാരം പോലെയാണ് മണ്ഡലം ജില്ലാ നേതാക്കൾ പെരുമാറുന്നതെന്നാണ് പ്രവർത്തകരുടെ വാദം. പാർട്ടി സംവിധാനങ്ങളെയും പാർട്ടിയേയും സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി നശിപ്പിക്കാൻ അനുവദിക്കില്ലെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകുകയാണ്. പതിമൂന്നാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്കാണ് ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടുന്നത് എന്ന രീതിയിലാണ് പ്രചരണം. തുടർന്ന് അൽ നഫ്റ കലാസംഘത്തിൻ്റെ മുട്ടിപ്പാട്ടും ഉണ്ടായിരിക്കുമെന്ന് പ്രവർത്തകർ പറയുന്നു.

2012ഇൽ പ്രവർത്തനം ആരംഭിച്ച കെട്ടിട നിർമ്മാണത്തിന്റെ പണിപൂർത്തിയായെങ്കിലും മുസ്ലിംലീഗിലെ വിഭാഗീയത കാരണം ഉദ്ഘാടന തീയതി നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതാണ് അണികളെ പ്രകോപിതരാക്കിയത്. അതേസമയം ഉദ്ഘാടനം ഇതുവരെ തീരുമാനിച്ചിട്ടില്ല എന്ന് കെട്ടിട നിർമ്മാണ കമ്മിറ്റി കൺവീനർ സമദ് കടമ്പേരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255456/inauguration-of-muslim-league-office-in-thaliparamb)