---
title: "തോട്ടട ഐടിഐയിൽ സംഘർഷം: കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി, പോലീസ് ലാത്തി വീശി"
english_title: "KSU-SFI activists clash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255421/ksu-sfi-activists-clash"
published_at: "2024-12-11T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6759453d12e6c_news-card.jpg"
keywords: []
---

# തോട്ടട ഐടിഐയിൽ സംഘർഷം: കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി, പോലീസ് ലാത്തി വീശി

> **Lead Summary:** **കണ്ണൂർ:** തോട്ടട ഐടിഐയിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കെട്ടിയ കൊടി എസ്എഫ്ഐ പ്രവർത്തകർ തകർത്തതോടെയാണ് സംഘർഷമുണ്ടായത്. ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. രണ്ട് സംഘടനയിലുമുളളവർ പരസ്പരം ഏറ്റുമുട്ടിയതോടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

## Article Content

**കണ്ണൂർ:** തോട്ടട ഐടിഐയിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കെട്ടിയ കൊടി എസ്എഫ്ഐ പ്രവർത്തകർ തകർത്തതോടെയാണ് സംഘർഷമുണ്ടായത്. ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. രണ്ട് സംഘടനയിലുമുളളവർ പരസ്പരം ഏറ്റുമുട്ടിയതോടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255421/ksu-sfi-activists-clash)