---
title: "കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഗ്ലോബല്‍ ജോബ് ഫെയര്‍; 101അംഗ സംഘാടക സമിതിയായി"
english_title: "Job fair "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255366/job-fair"
published_at: "2024-12-11T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675920d43e521_pjimage_710x400xt.jpg"
keywords: []
---

# കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഗ്ലോബല്‍ ജോബ് ഫെയര്‍; 101അംഗ സംഘാടക സമിതിയായി

> **Lead Summary:** ദേശീയ-അന്തര്‍ദേശീയ കമ്പനികളിൽ എളുപ്പത്തിൽ ജോലി സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ കോര്‍പ്പറേഷൻ സംഘടിപ്പിക്കുന്ന ഗ്ലോബൽ ജോബ് ഫെയറിൻ്റെ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.

## Article Content

ദേശീയ-അന്തര്‍ദേശീയ കമ്പനികളിൽ എളുപ്പത്തിൽ ജോലി സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ കോര്‍പ്പറേഷൻ സംഘടിപ്പിക്കുന്ന ഗ്ലോബൽ ജോബ് ഫെയറിൻ്റെ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ചേർന്ന ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.

2025 ജനുവരി 11, 12 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോർസ്റ്റേഡിയത്തിൽ നടക്കുന്ന ഗ്ലോബല്‍ ജോബ് ഫെയറിന്‍റെ ഭാഗമായി വിവിധ പ്രചരണ പരിപാടികളും സംഘാടക സമിതി യോഗത്തില്‍ ആസൂത്രണം ചെയ്തു. സംഘാടകസമിതി ചെയര്‍മാനായി മേയര്‍ മുസ്ലിഹ് മഠത്തിലിനെയും ജന.കണ്‍വീനറായി ഡെപ്യൂട്ടി മേയര്‍ അഡ്വ.പി ഇന്ദിരയെയും തിരഞ്ഞെടുത്തു.

മുന്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ രാഗേഷ്, കൗണ്‍സിലര്‍മാരായ എന്‍ സുകന്യ, എന്‍ ഉഷ, കെ ഷബീന ടീച്ചര്‍ എന്നിവരെ വൈസ് ചെയര്‍പേഴ്സണ്‍മാരായും കൗണ്‍സിലര്‍മാരായ കെ പി അബ്ദുള്‍ റസാഖ്, കൂക്കിരി രാജേഷ്, റവന്യു ഓഫീസര്‍ എം സി ഉണ്ണികൃഷ്ണന്‍, ബ്രാന്‍റ്ബേ മീഡിയ എം ഡി സൈനുദ്ദീന്‍ ചേലേരി എന്നിവരെ ജോയിന്‍റ് കണ്‍വീനറായും അഡീഷണല്‍ സെക്രട്ടറി ഡി ജയകുമാറിനെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായും തെരഞ്ഞെടുത്തു. ജോബ് ഫെയറിൻ്റെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

യോഗത്തില്‍ കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ പി ഷമീമ ടീച്ചര്‍, എം പി രാജേഷ്, വി കെ ശ്രീലത, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാര്‍, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, യുവജന രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255366/job-fair)