---
title: "കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ വിജയികളായ കലാകായിക പ്രതിഭകളെ അനുമോദിച്ചു"
english_title: "felicitated the winners "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255349/felicitated-the-winners"
published_at: "2024-12-11T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6759107dc7973_news-card.jpg"
keywords: []
---

# കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ വിജയികളായ കലാകായിക പ്രതിഭകളെ അനുമോദിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വിജയികളായ കലാകായിക പ്രതിഭകളെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. നിജിലേഷ് ഉൽഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ അദ്ധ്യക്ഷ്യം വഹിച്ചു.

## Article Content

**ചട്ടുകപ്പാറ: **കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വിജയികളായ കലാകായിക പ്രതിഭകളെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. നിജിലേഷ് ഉൽഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ അദ്ധ്യക്ഷ്യം വഹിച്ചു.

കെ. പ്രിയേഷ് കുമാർ, എം.വി.സുശീല ,കെ.കെ.ഗോപാലൻ മാസ്റ്റർ, എ.കൃഷ്ണൻ, കലാമണ്ഡലം പി.കുഞ്ഞികൃഷ്ണൻ, രാഹുൽ-എൻ പി സാന്ദ്ര മനോജ് എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു. ലൈബ്രറേറിയൻ രസിത നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255349/felicitated-the-winners)