---
title: " വ്യാപാര സംരക്ഷണ സന്ദേശ സംസ്ഥാന ജാഥ; സ്വീകരണ സംഘാടക സമിതി രൂപീകരണ യോഗം നടന്നു"
english_title: "Trade Protection "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255306/trade-protection"
published_at: "2024-12-10T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675869c7a2b4b_vac.jpg"
keywords: []
---

#  വ്യാപാര സംരക്ഷണ സന്ദേശ സംസ്ഥാന ജാഥ; സ്വീകരണ സംഘാടക സമിതി രൂപീകരണ യോഗം നടന്നു

> **Lead Summary:** കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വ്യാപാര സംരക്ഷണ സന്ദേശ സംസ്ഥാന ജാഥ സ്വീകരണ സംഘാടക സമിതി രൂപീകരണ യോഗം പയ്യന്നൂർ കൈരളി മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വ്യാപാരി വ്യവസായി സമിതി ജില്ലാ ജോ: സെക്രട്ടറി ഇ.സജീവൻ പരിപാടി ഉത്ഘാടനം ചെയ്തു പെരിങ്ങോം ഏരിയ സെക്രട്ടറി എം.വി.ശശി അധ്യക്ഷനായി.

## Article Content

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വ്യാപാര സംരക്ഷണ സന്ദേശ സംസ്ഥാന ജാഥ സ്വീകരണ സംഘാടക സമിതി രൂപീകരണ യോഗം പയ്യന്നൂർ കൈരളി മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വ്യാപാരി വ്യവസായി സമിതി ജില്ലാ ജോ: സെക്രട്ടറി ഇ.സജീവൻ പരിപാടി ഉത്ഘാടനം ചെയ്തു പെരിങ്ങോം ഏരിയ സെക്രട്ടറി എം.വി.ശശി അധ്യക്ഷനായി.

പയ്യന്നൂർ നഗരസഭ കൺസിലർ ഇക്ബാൽ പോപ്പുലർ, ഐ.എൻ.ടി.യു.സി.സംസ്ഥാന കമ്മിറ്റി അംഗം എ.പി.നാരായണൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.വി.ഗോപി, ടി.ബാലകൃഷ്ണൻ, കാവണാൽ നാരായണൻ,സുലേഖ വിജയൻ, ശോഭന, ഹോട്ടൽ ആൻ്റ് റെസ്റ്റാറൻ്റ് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് പി.ഗോപാലൻ എന്നിവർ ആശംസ പ്രസംഗം നടത്തി.

ഏരിയ സെക്രട്ടറി കെ.സി.രവീന്ദ്രൻ സ്വാഗതവും ഏരിയാ പ്രസിഡണ്ട് കെ.വി.മുരളീധരൻ നന്ദിയും പറഞ്ഞു. ഇക്ബാൽ പോപ്പുലർ സംഘാടക സമിതി ചെയർമാനായും, എം.വി.ശശി,സുരേഷ്‌, യു.വി.രാമചന്ദ്രൻ, എ.പി.നാരായണൻ എന്നിവർ.വൈസ്സ് ചെയർമാനായും കെ.സി.രവീന്ദ്രൻ ജനറൽ കൺവീനാ റായും , പി.വി.ഗോപി, ടി.ബാലകൃഷ്ണൻ, കാവണാൽ നാരായണൻ, പി.ഗോപാലൻ എന്നിവർ ജോ: കൺവീനറായും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255306/trade-protection)