---
title: "തളിപ്പറമ്പ് നഗരസഭ ഹരിത അയൽക്കൂട്ട പ്രഖ്യാപനം ചെയർപേഴ്സൺ മുർഷിത കോങ്ങായി നിർവഹിച്ചു"
english_title: "Thaliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255257/thaliparamb"
published_at: "2024-12-10T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675829c52025d_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ ഹരിത അയൽക്കൂട്ട പ്രഖ്യാപനം ചെയർപേഴ്സൺ മുർഷിത കോങ്ങായി നിർവഹിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസിലെ അയൽക്കൂട്ടങ്ങളുടെ 100 % ഹരിത അയൽക്കൂട്ട പ്രഖ്യാപനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു . നഗരസഭ വൈസ് ചെയർമാൻ ശ്രീ കല്ലിങ്കിൽ പത്മനാഭന്റെ അധ്യക്ഷതയിൽ ടൗൺ സ്ക്വയറിൽ വച്ച് നടന്ന പരിപാടിയിൽ കുടുംബശ്രീ സി ഡി എസ് മെമ്പർ സെക്രട്ടറി പ്രദീപൻ സ്വാഗതം പറഞ്ഞു.

## Article Content

**തളിപ്പറമ്പ്:** മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസിലെ അയൽക്കൂട്ടങ്ങളുടെ 100 % ഹരിത അയൽക്കൂട്ട പ്രഖ്യാപനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു . നഗരസഭ വൈസ് ചെയർമാൻ ശ്രീ കല്ലിങ്കിൽ പത്മനാഭന്റെ അധ്യക്ഷതയിൽ ടൗൺ സ്ക്വയറിൽ വച്ച് നടന്ന പരിപാടിയിൽ കുടുംബശ്രീ സി ഡി എസ് മെമ്പർ സെക്രട്ടറി പ്രദീപൻ സ്വാഗതം പറഞ്ഞു.

കുടുംബശ്രീ ജില്ലാമിഷൻ കോ ഓഡിനേറ്റർ എം.വി ജയൻ മുഖ്യാതിഥിയായിരുന്നു ആരോഗ്യ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നബീസ ബീവി.കെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ പി പിമുഹമ്മദ് നിസാർ നഗര സഭ കൗൺസിലർ ഒ. സുഭാഗ്യം നഗരസഭ സെക്രട്ടറി  കെ.പി സുബൈർ ഹെൽത്ത് സൂപ്പർവൈസർ രഞ്ജിത്ത് കുമാർ എ. കെ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ നന്ദി പറഞ്ഞു ജനപ്രതിനിധികൾ സി ഡി എസ്, മെമ്പർമാർ / കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ഹരിതകർമ്മ സേനാംഗങ്ങളുടെ നൃത്തശില്പം നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255257/thaliparamb)