---
title: "ആന്തൂർ നഗരസഭ ജനകീയാസൂത്രണം വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടന്നു"
english_title: "Public Planning Working Group General Body"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255252/public-planning-working-group-general-body"
published_at: "2024-12-10T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675827e5588b8_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ ജനകീയാസൂത്രണം വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടന്നു

> **Lead Summary:** ധർമ്മശാല: ആന്തൂർ നഗരസഭ ജനകീയാസൂത്രണം 2025-26 പദ്ധതി രൂപീകരണം വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം കൽകോ ഹാളിൽ നടന്നു. നഗരസഭ വൈസ് ചെയർ പേഴ്സൺ വി. സതീദേവിയുടെ അധ്യക്ഷതയിൽ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു.

## Article Content

ധർമ്മശാല: ആന്തൂർ നഗരസഭ ജനകീയാസൂത്രണം 2025-26 പദ്ധതി രൂപീകരണം വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം കൽകോ ഹാളിൽ നടന്നു. നഗരസഭ വൈസ് ചെയർ പേഴ്സൺ വി. സതീദേവിയുടെ അധ്യക്ഷതയിൽ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു.

സെക്രട്ടറി പി.എൻ. അനീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ വികസന കാഴ്ചപ്പാട് രൂപരേഖ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ അവതരിപ്പിച്ചു.

ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി.ഗംഗാധരൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. ആമിന, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ, നഗരസഭ ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ. വാസു, നഗരസഭ ആർ.പി യായ എ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പന്ത്രണ്ട് വിവിധ വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചകളും അവതരണവും ക്രോഡീകരണവും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255252/public-planning-working-group-general-body)