---
title: "നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ യുവാവിനെതിരെ കേസ്"
english_title: "A case was filed against a young man "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255215/a-case-was-filed-against-a-young-man"
published_at: "2024-12-10T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67580074d647c_images.jfif"
keywords: []
---

# നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ യുവാവിനെതിരെ കേസ്

> **Lead Summary:** **പയ്യന്നൂർ: **നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെ സാധനങ്ങൾ നശിപ്പിക്കുകയും സാധനങ്ങൾ കടത്തികൊണ്ടു പോകുകയം ചെയ്ത് 15 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിൽ യുവാവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം കുതിരുമ്മലിലെ ടി.വി.വിനീതിൻ്റെ പരാതിയിലാണ് കുഞ്ഞിമംഗലത്തെ മനോജിനെതിരെ പോലീസ് കേസെടുത്തത്.

## Article Content

**പയ്യന്നൂർ: **നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെ സാധനങ്ങൾ നശിപ്പിക്കുകയും സാധനങ്ങൾ കടത്തികൊണ്ടു പോകുകയം ചെയ്ത് 15 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിൽ യുവാവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം കുതിരുമ്മലിലെ ടി.വി.വിനീതിൻ്റെ പരാതിയിലാണ് കുഞ്ഞിമംഗലത്തെ മനോജിനെതിരെ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 7 ന് വൈകുന്നേരം 6.30 മണിക്കും 9ന് രാവിലെ 8.30 മണിക്കുമിടയിലാണ് പരാതിക്കാസ് പദമായ സംഭവം. പരാതിക്കാരൻകുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ പുതുതായി നിർമ്മിക്കുന്ന വീട്ടിലേക്കു പ്രതി അതിക്രമിച്ചു കടന്നു നിരീക്ഷണ ക്യാമറകളും കേബിളുകളും വീടിൻ്റെ സ്വിച്ച് ബോർഡിലേക്കുള്ള വയറുകളും നശിപ്പിക്കുകയും വീട്ടിൽ വാങ്ങി വെച്ച അഞ്ച് ലക്ഷം രൂപയുടെ സാനിറ്ററി സാധനങ്ങൾ അടങ്ങിയ കാർ ബോർഡ് ബോക്സ് കളവ് ചെയ്തു കൊണ്ടു പോയി ഏകദേശം15 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255215/a-case-was-filed-against-a-young-man)