---
title: "കടന്നപ്പള്ളി അയ്യപ്പൻ വിളക്ക് ഡിസംബർ 11ന്: ആഘോഷ കമ്മിറ്റി പടിഞ്ഞാറേക്കര ജുമാ മസ്ജിദ് സന്ദർശിച്ചു"
english_title: "kadannappalli"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255148/kadannappalli"
published_at: "2024-12-10T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757d211564de_news-card.jpg"
keywords: []
---

# കടന്നപ്പള്ളി അയ്യപ്പൻ വിളക്ക് ഡിസംബർ 11ന്: ആഘോഷ കമ്മിറ്റി പടിഞ്ഞാറേക്കര ജുമാ മസ്ജിദ് സന്ദർശിച്ചു

> **Lead Summary:** കടന്നപ്പള്ളി അയ്യപ്പൻ വിളക്ക് ഡിസംബർ 11 നു ബുധനാഴ്ച തുടങ്ങും. കടന്നപ്പള്ളി പടിഞ്ഞാറേക്കര ശ്രീ അയ്യപ്പഭജനമന്ദിരത്തിലെഅയ്യപ്പൻ വിളക്ക് 11ന് ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് കലവറക്കൽ ഘോഷയാത്ര അറത്തിൽ ശ്രീ പുതിയ കൈലാസനാഥ ക്ഷേത്രം സന്നിധി യിൽ നിന്നും ആരംഭിക്കുന്നു.

## Article Content

കടന്നപ്പള്ളി അയ്യപ്പൻ വിളക്ക് ഡിസംബർ 11 നു ബുധനാഴ്ച തുടങ്ങും. കടന്നപ്പള്ളി പടിഞ്ഞാറേക്കര ശ്രീ അയ്യപ്പഭജനമന്ദിരത്തിലെഅയ്യപ്പൻ വിളക്ക് 11ന് ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് കലവറക്കൽ ഘോഷയാത്ര അറത്തിൽ ശ്രീ പുതിയ കൈലാസനാഥ ക്ഷേത്രം സന്നിധി യിൽ നിന്നും ആരംഭിക്കുന്നു.

13 ന് വൈകുന്നേരം 6 മണിക്ക് പ്രദേശത്തെ വിവിധ ആരാധനാലയങ്ങളിൽ നിന്നും ഉള്ളവരും അയ്യപ്പഭജന മന്ദിരങ്ങളിലെ സ്വാമിമാരും ഭക്തജനങ്ങളും ഒത്തുചേരുന്ന സ്വാമി സംഗമത്തിൽ അഖിലഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി കൊയ്യൻ, ജനാർദ്ദനന്റെ അധ്യക്ഷതയിൽ പരമപൂജ്യ ഇട നീർ മഠാധിപതി ശ്രീ ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും.വിവിധ മത പ്രതിനിധികൾ മതസൗഹാർദ്ദത്തിന്റെ സന്ദേശം പങ്കുവെച്ച് ആശംസകൾ അർപ്പിക്കുo തുടർന്ന് മുതിർന്ന ഗുരു സ്വാമിമാരെ ആദരിക്കും. തുടർന്ന് കുട്ടികളുടെയും വനിതാ സമിതിയുടെയും നൃത്ത കലാവിരുന്നും ഉണ്ടാകും.

14ന് ശനിയാഴ്ച രാവിലെ 6 മണിക്ക് അഷ്ടദ്രവ്യഗണപതി ഹോമം. 7 മണിക്ക് കലശം എഴുന്നള്ളിപ്പ്. 8 30ന് പ്രതിഷ്ഠയും പൂജയും .11:30ന് ഉച്ചപൂജ. 12 :30 മുതൽ ഭഗവൽപ്രസാദമായ അന്നദാനം -വൈകുന്നേരം നാലുമണിക്ക് പാലക്കോമ്പ്എഴുന്നള്ളത്ത് .

അയ്യപ്പൻ വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചു ആഘോഷ കമ്മിറ്റി പടിഞ്ഞാറേക്കര ജുമാ മസ്ജിദ് സന്ദർശിച്ചു. സ്വാമിസംഗമത്തിനും അയ്യപ്പൻ വിളക്കോടനുബന്ധിച്ചുള്ള ആചാര അനുഷ്ട്ടാനങ്ങളിലും സാന്നിദ്ധം അറിയിക്കാനും സഹകരിക്കരിക്കാനും ഭക്തിപുരസരം ക്ഷണിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255148/kadannappalli)