---
title: "റോഡരികിൽ തള്ളിയ മാലിന്യം തിരികെ എടുപ്പിച്ചു; 5000 രൂപ പിഴ ചുമത്തി"
english_title: "Garbage thrown on the roadside"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/255129/garbage-thrown-on-the-roadside"
published_at: "2024-12-10T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757bb09a06ae_news-card.jpg"
keywords: []
---

# റോഡരികിൽ തള്ളിയ മാലിന്യം തിരികെ എടുപ്പിച്ചു; 5000 രൂപ പിഴ ചുമത്തി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ റോഡരികിൽ തള്ളിയവരെ കണ്ടെത്തി 5000 പിഴ ചുമത്തി.മാമാനം സിദ്ധിഖ് നഗർ റോഡിൽ പല ഇടങ്ങളിൽ ആയി മാലിന്യങ്ങൾ തള്ളുന്നതായി സ്‌ക്വാഡ് പരിശോധന വേളയിൽ കണ്ടെത്തി.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ റോഡരികിൽ തള്ളിയവരെ കണ്ടെത്തി 5000 പിഴ ചുമത്തി.മാമാനം സിദ്ധിഖ് നഗർ റോഡിൽ പല ഇടങ്ങളിൽ ആയി മാലിന്യങ്ങൾ തള്ളുന്നതായി സ്‌ക്വാഡ് പരിശോധന വേളയിൽ കണ്ടെത്തി.

തുടർന്നു നടത്തിയ അന്വേഷണത്തിൽ ഈ പ്രദേശത്ത് മാലിന്യങ്ങൾ തള്ളിയ ബ്ലാത്തൂർ സ്വദേശിനിയെയും സിദ്ദിഖ് നഗർ സ്വദേശിയെയും കണ്ടെത്തുകയും സംഭവ സ്ഥലത്ത് വിളിച്ചു വരുത്തി മാലിന്യങ്ങൾ തിരികെ എടുപ്പിക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്‌തു. പൊതു സ്ഥലത്തും റോഡരികിലും മാലിന്യങ്ങൾ തള്ളുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കും എന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു.

പരിശോധനയിൽ ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് അബ്ദുൾ സനൂദ്, പഞ്ചായത്ത്‌ പ്രേരക് പുഷ്പലത പി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/255129/garbage-thrown-on-the-roadside)