---
title: "കാർ യാത്രക്കാരായ മൂന്നു പേർ എം ഡി എം എയുമായി പിടിയിലായി"
english_title: "caught with MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254981/caught-with-mdma"
published_at: "2024-12-09T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756ae1275761_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# കാർ യാത്രക്കാരായ മൂന്നു പേർ എം ഡി എം എയുമായി പിടിയിലായി

> **Lead Summary:** **കണ്ണൂർ: **നിർത്തിയിട്ട ലോറിക്ക് പിറകിൽ കാർ ഇടിച്ച ശേഷം ലോറി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കാർ യാത്രികരിൽ നിന്നുംമാരക ലഹരിമരുന്നായ4.9 ഗ്രാം എംഡി എം എ പിടികൂടി മയക്കുമരുന്നു കടത്തിയ കാർ യാത്രികരായ മൂന്നു പേരെയും പോലീസ് അറസ്റ്റു ചെയ്തു.

## Article Content

**കണ്ണൂർ: **നിർത്തിയിട്ട ലോറിക്ക് പിറകിൽ കാർ ഇടിച്ച ശേഷം ലോറി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കാർ യാത്രികരിൽ നിന്നുംമാരക ലഹരിമരുന്നായ4.9 ഗ്രാം എംഡി എം എ പിടികൂടി മയക്കുമരുന്നു കടത്തിയ കാർ യാത്രികരായ മൂന്നു പേരെയും പോലീസ് അറസ്റ്റു ചെയ്തു.

കണ്ണൂർ സിറ്റി തയ്യിൽ നീർച്ചാലിലെ പി സി. മനാഫ് (35), പഴയങ്ങാടി മാട്ടൂൽ സെൻട്രലിലെ പി.ടി.ഷാനിദ്(33), മാട്ടൂൽ സി എം എൽ പി സ്കൂളിന് സമീപത്തെ ടി.വി. മഷൂദ് (37) എന്നിവരെയാണ് എസ്.ഐ.പി.വിനോദ് കുമാറും സംഘവും പിടികൂടിയത്.താവക്കര ബിവറേജ് വെയർ ഹൗസിന് സമീപം നിർത്തിയിട്ട മദ്യവുമായി എത്തിയ ലോറിക്ക് പിറകിലാണ് മയക്കുമരുന്ന് സംഘം സഞ്ചരിച്ച കാറിടിച്ച് അപകടമുണ്ടാക്കിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം സംശയം തോന്നി കാർ യാത്രികരുടെ ബേഗ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ചു വെച്ച നിലയിൽ 4.9 ഗ്രാം എംഡി എംഎ പി ടികൂടിയത്.പ്രതികൾ സഞ്ചരിച്ച കെ എൽ.13.എ.എ.9612 നമ്പർ മാരുതി സുസുക്കി കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254981/caught-with-mdma)