---
title: "അഡ്വ.ഷെറിമോള്‍ ജോസ് തളിപ്പറമ്പ് അഡീ.ഗവ.പ്ലീഡര്‍"
english_title: "Adv.Sherimol Jose "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254978/advsherimol-jose"
published_at: "2024-12-09T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6756ad449ea1d_Untitled-2-web.jpg"
keywords: []
---

# അഡ്വ.ഷെറിമോള്‍ ജോസ് തളിപ്പറമ്പ് അഡീ.ഗവ.പ്ലീഡര്‍

> **Lead Summary:** തളിപ്പറമ്പ്: പ്രമുഖ അഭിഭാഷകയും തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ ഷെറിമോള്‍ ജോസിനെ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അഡീ.ഗവ.പ്ലീഡറായി നിയമിച്ചു.

## Article Content

തളിപ്പറമ്പ്: പ്രമുഖ അഭിഭാഷകയും തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ ഷെറിമോള്‍ ജോസിനെ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അഡീ.ഗവ.പ്ലീഡറായി നിയമിച്ചു.

മൂന്നുദിവസം പോക്‌സോ കോടതിയിലും മൂന്നു ദിവസം അഡീ.സെഷന്‍സ് കോടതിയിലുമാണ് ഇവര്‍ ഹാജരാകുക.2014 മുതലുള്ള കൊലപാതക കേസുകള്‍ കെട്ടിക്കിടക്കുന്ന അഡീ.സെഷ. കോടതിയില്‍ ഗവ.പ്ലീഡറെ നിയമിക്കാന്‍ തയ്യാറാകാത്തതിനാല്‍ പ്രവര്‍ത്തനം നീണ്ടുപോകുകയായിരുന്നു.

ബാര്‍ അസോസിയേഷന്റെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് ഷെറിമോള്‍ ജോസിനെ ഇപ്പോള്‍ താല്‍ക്കാലിക ചുമതലയില്‍ നിയമിച്ചിരിക്കുന്നത്.അതിവേഗ പോക്‌സോ കോടതിയില്‍ മികച്ച നിലയില്‍ കേസുകള്‍ കൈകാര്യം ചെയ്ത് പേരെടുത്ത അഭിഭാഷകയാണ് ഷെറിമോള്‍.

ഫണ്ട് ഇല്ലെന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ അഡീ.സെഷന്‍സ് കോടതിയില്‍ സ്ഥിരം ഗവ.പ്ലീഡറുടെ നിയമനം നടത്താതിരുന്നത്.മറ്റ് പല ജില്ലകളിലും പുതിയ കോടതികള്‍ ആരംഭിക്കാന്‍ ഫണ്ടിന് തടസ്സമില്ലെന്നിരിക്കെ തളിപ്പറമ്പില്‍ ഫണ്ടിന്റെ പേരില്‍ പ്രവര്‍ത്തനം തടയുന്നത്കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എം.എല്‍.എ വേണ്ടരീതിയില്‍ ഇടപെടല്‍ നടത്താത്തതാണ് ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരാന്‍ കാരണമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254978/advsherimol-jose)