---
title: "ഉണ്ടപ്പറമ്പ് ഈസി ആക്സിസ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ കാൽ നാട്ടു കർമ്മം നിർവഹിച്ചു"
english_title: "Undaparam Easy Axis Stadium"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254897/undaparam-easy-axis-stadium"
published_at: "2024-12-09T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67566d729b96c_news-card.jpg"
keywords: []
---

# ഉണ്ടപ്പറമ്പ് ഈസി ആക്സിസ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ കാൽ നാട്ടു കർമ്മം നിർവഹിച്ചു

> **Lead Summary:** 2025 ജനുവരി 3 ൽ ആരംഭിക്കുന്ന കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റ് സീസൺ 4 ന് തുടക്കം കുറിക്കുന്ന ഉണ്ടപ്പറമ്പ ഈസി ആക്സിസ് സ്റ്റേഡിയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം നൽകി കൊണ്ട് കാൽ നാട്ടു കർമ്മം വാർഡ് കൗൺസിലറും കരീബിയൻസ് ഫുട്ബാൾ ഫെസ്റ്റ് ചെയർപേർസണു മായ സി നുബുലയുടെ നേതൃത്വത്തിൽ ചടങ്ങിൽ വീശിഷ്ട അഥിതികൾ ആയി എത്തിയ മുഴുവൻ പേരും ചേർന്ന് നടത്തപ്പെട്ടു.

## Article Content

2025 ജനുവരി 3 ൽ ആരംഭിക്കുന്ന കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റ് സീസൺ 4 ന് തുടക്കം കുറിക്കുന്ന ഉണ്ടപ്പറമ്പ ഈസി ആക്സിസ് സ്റ്റേഡിയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം നൽകി കൊണ്ട് കാൽ നാട്ടു കർമ്മം വാർഡ് കൗൺസിലറും കരീബിയൻസ് ഫുട്ബാൾ ഫെസ്റ്റ് ചെയർപേർസണു മായ സി നുബുലയുടെ നേതൃത്വത്തിൽ ചടങ്ങിൽ വീശിഷ്ട അഥിതികൾ ആയി എത്തിയ മുഴുവൻ പേരും ചേർന്ന് നടത്തപ്പെട്ടു.

പ്രോഗ്രാമിന്റെ സ്വാഗതം കരീബിയൻസ് സ്പോർട്ടിങ് ക്ലബ്‌ വൈസ് ചെയർമാൻ ദിൽഷാദ് പാലക്കോടനും ക്ലബ്‌ ചെയർമാൻ സൂപ്പർ സിദ്ദിഖ് അധ്യക്ഷനുമായി. ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക വ്യാപാര മേഖലയിൽ വർത്തിക്കുന്നവരും മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ്‌ കെ വി മുഹമ്മദ്‌ കുഞ്ഞി, സെക്രട്ടറി കെ മുഹമ്മദ്‌ ബഷീർ, ജുമാത് പള്ളി സെക്രട്ടറി സിപിവി അബ്ദുള്ള,മന്ന വാർഡ് കൗൺസിലർ സി സിറാജ്, ,സിപിഎം ഏരിയ സെക്രട്ടറി കെ സന്തോഷ്‌ ,സൗത്ത് ലോക്കൽ കമ്മിറ്റി അംഗം സി അബ്ദുൽ കരീം കോൺഗ്രസ്‌ നേതാക്കൾ ആയ നൗഷാദ് ബ്ലാത്തൂർ, adv സകരിയ കായക്കൂൽ, ബിജെപി അംഗം വത്സരാജ്,എസ് ഡി പി ഐ അംഗം സി ഇർഷാദ്, തളിപ്പറമ്പ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ കെ എസ് റിയാസ്, സെക്രട്ടറി താജുദ്ധീൻ, വ്യാപാരി സമിതി പ്രസിഡന്റ്‌ സുനിൽ കുമാർ,സെക്രട്ടറി ബാലകൃഷ്ണൻ, പ്രസ്സ് ഫോറം മെമ്പർ മാരായ ദിവാകരൻ കൂവേരി, മക്തബ് മനോഹരൻ മൂത്തേടത് ഹൈസ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ. വി പി എ എം ക്ലബ്‌ പ്രസിഡന്റ്‌ ജബ്ബാർ ഹാജി, ആക്ടിങ് പ്രസിഡന്റ് ലിബർട്ടി സുബൈർ, തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254897/undaparam-easy-axis-stadium)