---
title: "ചപ്പാരപ്പടവിൽ നിരോധിത പ്ലാസ്റ്റിക് പിടികൂടി, 15000 രൂപ പിഴ ചുമത്തി"
english_title: "Banned plastic seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254829/banned-plastic-seized"
published_at: "2024-12-08T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6755a2b989343_Untitled-2-web.jpg"
keywords: []
---

# ചപ്പാരപ്പടവിൽ നിരോധിത പ്ലാസ്റ്റിക് പിടികൂടി, 15000 രൂപ പിഴ ചുമത്തി

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചപ്പാരപടവ് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 2 നിയമലംഘനങ്ങൾക്കായി 15000 രൂപ പിഴ ചുമത്തി. നിരോധിത പ്ലാസ്റ്റിക് ഉൽപ്പനങ്ങളായ പേപ്പർ കപ്പ്‌, പ്ലാസ്റ്റിക് ക്യാരി ബാഗ്, തെർമോക്കോൾ പ്ലേറ്റ്, ഗാർബേജ് ബാഗ്,പ്ലാസ്റ്റിക് സ്പൂൺ എന്നിവ കച്ചവടം നടത്തിയതിനു ചപ്പാരപടവ് ശാന്തിഗിരിയിൽ പ്രവർത്തിച്ചു വരുന്ന ഹൈപ്പർ പാണ്ട സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചപ്പാരപടവ് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 2 നിയമലംഘനങ്ങൾക്കായി 15000 രൂപ പിഴ ചുമത്തി. നിരോധിത പ്ലാസ്റ്റിക് ഉൽപ്പനങ്ങളായ പേപ്പർ കപ്പ്‌, പ്ലാസ്റ്റിക് ക്യാരി ബാഗ്, തെർമോക്കോൾ പ്ലേറ്റ്, ഗാർബേജ് ബാഗ്,പ്ലാസ്റ്റിക് സ്പൂൺ എന്നിവ കച്ചവടം നടത്തിയതിനു ചപ്പാരപടവ് ശാന്തിഗിരിയിൽ പ്രവർത്തിച്ചു വരുന്ന ഹൈപ്പർ പാണ്ട സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി.

പിടിച്ചെടുത്ത അര ക്വിൻ്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ ചപ്പാരപടവ് ഗ്രാമപഞ്ചായത്ത് ഹരിത കർമ സേനയ്ക്ക് സ്‌ക്വാഡ് കൈമാറി. പ്ലാസ്റ്റിക് ഉൾപടെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ പറമ്പിൽ കൂട്ടി ഇട്ടതിനു സ്വകാര്യ വ്യക്തിക്കും സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ ചപ്പാരപടവ് ഗ്രാമപഞ്ചായത്ത് ക്ലർക്ക് സിൻഷാ ഇ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254829/banned-plastic-seized)