---
title: "എ.ഡി.എം. നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച വ്യക്തത വരുത്തുന്നതിനും ദുരൂഹത നീക്കുന്നതിനും സി.ബി.ഐ. അന്വേഷണം അനിവാര്യമാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി"
english_title: "abdul kareem cheleri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/254828/abdul-kareem-cheleri"
published_at: "2024-12-08T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6755a2334f842_Untitled-2-web.jpg"
keywords: []
---

# എ.ഡി.എം. നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച വ്യക്തത വരുത്തുന്നതിനും ദുരൂഹത നീക്കുന്നതിനും സി.ബി.ഐ. അന്വേഷണം അനിവാര്യമാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി

> **Lead Summary:** എ.ഡി.എം. നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച വ്യക്തത വരുത്തുന്നതിനും ദുരൂഹത നീക്കുന്നതിനും സി.ബി.ഐ. അന്വേഷണം അനിവാര്യമാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി.

## Article Content

എ.ഡി.എം. നവീൻ ബാബുവിൻ്റെ മരണം സംബന്ധിച്ച വ്യക്തത വരുത്തുന്നതിനും ദുരൂഹത നീക്കുന്നതിനും സി.ബി.ഐ. അന്വേഷണം അനിവാര്യമാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി.

ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ എന്ന് രേഖപ്പെടുത്തപ്പെട്ടപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ്.ഐ.ആറിലും രക്തക്കറയുടെയോ പരിക്കിൻ്റെയൊ പരാമർശങ്ങളില്ലെന്നതാണ് പുറത്തുവരുന്ന വാർത്തകൾ. ഇത് ദുരൂഹമാണ്. ഇൻക്വസ്റ്റ് നടത്തുന്ന സമയത്ത് കുടുംബക്കാരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താതെയാണ് ധൃതഗതിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. തങ്ങളുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്ന കുടുംബത്തിൻ്റെ ആവശ്യവും നിരാകരിക്കപ്പെടുകയായിരുന്നു. അതിനാൽ മരണത്തിലെ ദുരൂഹത നീക്കാൻ കുടുംബം ആവശ്യപ്പെട്ടത് പ്രകാരം സി.ബി.ഐ. അന്വേഷണം തന്നെ വേണമെന്ന് കരീം ചേലേരി ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/254828/abdul-kareem-cheleri)